യാത്രക്കാരെ വലച്ച് റോഡിലെ കുഴികൾ

നെന്മാറ: ഗോവിന്ദാപുരം പാതയിൽ പോസ്റ്റ് ഒാഫിസ് ജങ്ഷൻ മുതൽ വിത്തനശേരി വരെയുള്ള ഒന്നര കിലോമീറ്ററോളം ഭാഗത്തെ റോഡിലെ കുഴികൾ യാത്രക്കാരെ വലക്കുന്നു. അറ്റകുറ്റപ്പണി നടന്നിട്ട് വർഷങ്ങളായി. റോഡിലെ കുഴികൾ ഇരുചക്ര വാഹനക്കാരെയാണ് ഏറെ ദുരിതത്തിലാക്കുന്നത്. വല്ലങ്ങി സൗദാംബിക ജങ്ഷനിൽ കഴിഞ്ഞദിവസം റോഡിനോട് ചേർന്ന് രൂപപ്പെട്ട വൻ ഗർത്തം യാത്രക്കാരെ യാത്രക്കാരെ അപകടത്തിലേക്കാണ് തള്ളിവിടുന്നത്. ഫണ്ട് അനുവദിച്ചിട്ടും അറ്റകുറ്റപ്പണികൾ നടത്താത്തത് പൊതുമരാമത്ത് വകുപ്പി‍​െൻറ അനാസ്ഥമൂലമാണെന്ന് ആക്ഷേപവുമുണ്ട്. മഴ കുറഞ്ഞ ശേഷം അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന അധികൃതരുടെ ഉറപ്പ് നടപ്പായിട്ടില്ല. റോഡിലെ കുഴികൾ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. തോന്നുംപടി വൈദ്യുതി വേലികൾ; പരിശോധന വേണമെന്ന് നാട്ടുകാർ എലവഞ്ചേരി: കാട്ടാനകളെ തുരത്താനായി സ്വകാര്യ തോട്ടങ്ങളുടെ വേലികളിലൂടെ ഉയർന്ന വോൾട്ടേജിലുള്ള വൈദ്യുതി കടത്തിവിടുന്നതായി പരാതി. കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട പഞ്ചായത്തുകളിലെ തോട്ടങ്ങളിലാണ് ഉയർന്ന തോതിൽ വൈദ്യുതി പ്രവഹിക്കുന്ന വേലികൾ സ്ഥാപിച്ചതായി ആക്ഷേപമുയർന്നത്. വനംവകുപ്പി‍​െൻറ വൈദ്യുതി വേലി തകർന്നതും കൊല്ലങ്കോട് മുതൽ വെള്ളാരൻ കടവ് വരെ വൈദ്യുതി വേലി ഇല്ലാത്തതും മറയാക്കിയാണ് സ്വകാര്യ തോട്ടങ്ങൾ ഉയർന്ന അളവിൽ വൈദ്യുതി പ്രവഹിക്കുന്ന വേലികൾ കെട്ടുന്നത്. കൊളുമ്പ്, വളവടി, പന്നിക്കോൽ, അടിവാരം, അയ്യപ്പൻ തിട്ട്, ചാത്തൻപാറ, സീതാർകുണ്ട്, മാത്തൂർ, ചുക്രിയാൽ, പാത്തിപ്പാറ, കോട്ടപ്പള്ളം, വെള്ളാരൻകടവ് എന്നീ പ്രദേശങ്ങളിലാണ് കാട്ടാന ശല്യം വ്യാപകമായിട്ടുള്ളത്. കാട്ടാനകളിൽനിന്ന് കൃഷിയിടങ്ങളെ സംരക്ഷിക്കാനെന്ന പേരിലാണ് വേലികളിലൂടെ ഉയർന്ന തോതിൽ വൈദ്യുതി കടത്തിവിടുന്നത്. സോളാർ വൈദ്യുതിവേലി എന്ന പേരിൽ നിർമാണം ആരംഭിച്ച് പിന്നീട് ഉയർന്ന തോതിൽ വൈദുതി കടത്തിവിടുന്നത് മിക്കപ്പോഴും മാനുകളും കാട്ടുപന്നികളും കുടുങ്ങാൻ കാരണമാവാറുണ്ട്. അനധിക്യത വൈദ്യുതി വേലികൾ മനുഷ്യജീവനുവരെ ഭീഷണിയാകുന്നതിനാൽ വനംവകുപ്പും വൈദ്യുതി വകുപ്പും പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പാക്കുക- -കെ.എസ്.എസ്.പി.എ മാത്തൂർ: പെൻഷൻകാർക്ക് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ നടപ്പാക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ മാത്തൂർ മണ്ഡലം വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി വി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് വി. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജി. ശിവരാജൻ, പി.ആർ. പ്രസാദ്, പി.വി. അബ്ദുൽ ഖാദർ, മമ്പ്രം മണി, അനന്തൻ മാസ്റ്റർ, വി. കൃഷ്ണൻ, പി.വി. പങ്കജാക്ഷൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ആദരിച്ചു മുണ്ടൂർ: ഹൈസ്കൂളി‍​െൻറ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ പൂർവകാല മാനേജർമാരെയും സ്കൂളിൽ സേവനമനുഷ്ഠിച്ച അധ്യാപകരെയും ജീവനക്കാരെയും ആദരിച്ചു. ആദരിക്കൽ സമ്മേളനം ആദ്യകാല പ്രധാനാധ്യാപകൻ അച്യുതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. കുട്ടികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.