ഉർദു ടാലൻറ് മീറ്റ്

പൊന്നാനി: കേരള ഉർദു ടീച്ചേഴ്സ് അസോസിയേഷൻ പൊന്നാനി സബ് ജില്ല ഇഖ്ബാൽ ഉർദു ടാലൻറ് മീറ്റ് എ.വി ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. പ്രിൻസിപ്പൽ ഉണ്ണി മാധവൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമദ് മാസ്റ്റർ വന്നേരി അധ്യക്ഷത വഹിച്ചു. കെ. കൃഷ്ണകുമാർ മാസ്റ്റർ സമ്മാനദാനം നിർവഹിച്ചു. നാസർ അയിരൂർ, പി.പി. അബ്ദുൽ ജലീൽ, സഹദ് എന്നിവർ സംസാരിച്ചു. വിജയികൾ: ഹൈസ്കൂൾ വിഭാഗം ടാലൻറ് ടെസ്റ്റ്: മുഷറഫ്, അസ്ലം, സഫ്ന (മൂവരും എ.വി.എച്ച്.എസ്.എസ് പൊന്നാനി), പദ നിർമാണം:- സുഫ്ന നസ്റിൻ (എം.ഐ ഗേൾസ് പുതുപൊന്നാനി), മുഷ്റഫ് (എ.വി.എച്ച്‌.എസ്.എസ്), മുനീർ (വന്നേരി സ്കൂൾ). യു.പി വിഭാഗം ടാലൻറ് ടെസ്റ്റ്: ഹംദാൻ മുഹമ്മദ് റാഫി (ബി.ഇ.എം.യു.പി.എസ്), ഹിബ നസ്റിൻ (എ.എം.എം.യു.പി.എസ് പെരുമ്പടപ്പ്), സന നസ്റിൻ (എ.വി.എച്ച്.എസ്.എസ്). പദ നിർമാണം യു.പി: ഹംദാൻ മുഹമ്മദ് റാഫി (ബി.ഇ.എം.യു.പി.എസ് പൊന്നാനി), ആയിഷതുൽ ഷിഫ്ന (ടി.ഐ.യു.പി.എസ് പൊന്നാനി), മുഹമ്മദ് ഷഫീർ (വന്നേരി സ്കൂൾ). അധ്യാപകരായ ഷക്കീല, നസീറ, റുക്സാന, ഇർഫാന മത്സരം നിയന്ത്രിച്ചു. കാമ്പസ് രാഷ്ട്രീയ നിരോധനം എസ്.എഫ്.ഐയുടെ സംഭാവന -എം.എസ്.എഫ് ചങ്ങരംകുളം: പൊന്നാനി എം.ഇ.എസ് കോളജിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് കാമ്പസുകളിൽ രാഷ്ട്രീയം നിരോധിക്കാനുള്ള ഹൈകോടതി വിധി എസ്.എഫ്.ഐ വിദ്യാർഥികൾ നൽകിയ സംഭവനയാണെന്ന് എം.എസ്.എഫ്. വിദ്യാർഥികളെ അരാഷ്ട്രീയതയിലേക്ക് നയിക്കാനും കലാലയങ്ങൾ മലീമസമാവാനും ഈ വിധി കാരണമാകുമെന്ന് എം.എസ്.എഫ് പൊന്നാനി നിയോജക മണ്ഡലം യോഗം ഉദ്ഘാടനം ചെയ്ത് മലപ്പുറം ജില്ല സെക്രട്ടറി അസ്ഹർ പെരുമുക്ക് പറഞ്ഞു. റാഷിദ് കോക്കൂർ അധ്യക്ഷത വഹിച്ചു. ഫർഹാൻ ബിയ്യം, ഹന്നാൻ മാരാമുറ്റം, നദീം ഒളാട്ട്, എ.എം. സിറാജുദ്ദീൻ, ഷഫീർ ചിയാനൂർ, ഫാഹിദ് എരമങ്കലം, ഫാസിൽ നരണിപ്പുഴ, അൽ അമീൻ അമയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.