ഗണിത ശിൽപശാല സംഘടിപ്പിച്ചു

ചേലേമ്പ്ര: ഗണിതത്തിലെ ആശയങ്ങൾ നിർമിച്ച് ഗണിതപഠനം ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ് സ്കൂളിൽ . ഗണിത ശാസ്ത്ര ക്ലബ്, നെക്സ്റ്റ് മാത്തമാറ്റിക്സ് അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ക്യാമ്പ് പത്താം ക്ലാസ് വിദ്യാർഥികളായ അനാമിക, അതുൽ കൃഷ്ണ, അദ്വൈത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ആർ.പി. ബിന്ദു അധ്യക്ഷത വഹിച്ചു. സബ്ജക്ട് കൺവീനർ കെ.ആർ. മഞ്ജുള, ഗണിത ക്ലബ് സെക്രട്ടറി പ്രഭ സി. ശേഖർ, റിട്ട. അധ്യാപകൻ ടോമി തോമസ് എന്നിവർ സംസാരിച്ചു. അക്കാദമി ഭാരവാഹികളായ അദീപ്, ഇഖ്ബാൽ, നസീഫ്, ഫാസില, അർഷാദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.