വൈറ്റ് കെയിൻ ദിനാചരണം നടത്തി

പാലക്കാട്: അന്തർദേശീയ വൈറ്റ് െകയിൻ ദിനാചരണത്തി‍​െൻറ ഭാഗമായി കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻറ് ജില്ല കമ്മിറ്റി ഫ്രൈഡേ പാലക്കാടുമായി ചേർന്ന് . കെ.എഫ്.ബി ജില്ല കമ്മിറ്റി ഓഫിസിൽനിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ നൂറുകണക്കിന് കാഴ്ചയില്ലാത്തവർ അണിനിരന്ന വൈറ്റ് കെയിൻ റാലി ടൗൺ നോർത്ത് എ.എസ്.ഐ ഗംഗാധരൻ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന്, നൂറണി ജി.എൽ.പി സ്കൂളിൽ നടന്ന പൊതുസമ്മേളനത്തിൽ നഗരസഭാംഗം ടി.എം. രാമചന്ദ്രൻ പാലക്കാട് ഉദ്ഘാടനം ചെയ്തു. കെ.എഫ്.ബി ജില്ല പ്രസിഡൻറ് കെ.എസ്. ഹരികുമാർ അധ്യക്ഷത വഹിച്ചു. കളിമൺപാത്ര നിർമാണ തൊഴിലാളി യൂനിയൻ ജില്ല സമ്മേളനം പാലക്കാട്: അസംഘടിതരായ പരമ്പരാഗത കളിമൺപാത്ര നിർമാണ തൊഴിലാളികളെ സംരക്ഷിക്കാൻ അടിയന്തരമായി മൺപാത്ര നിർമാണ വിപണന വികസന കോർപറേഷന് ഫണ്ട് അനുവദിക്കുക, കളിമണ്ണ് എടുക്കുന്നതിനുള്ള നിയമ തടസ്സങ്ങൾ നീക്കുക തുടങ്ങിയ ആവശ്യങ്ങൾ കളിമൺപാത്ര നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. അച്യുതൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.എൻ. നാരായണൻ അധ്യക്ഷത വഹിച്ചു. വി. സരള, അരവിന്ദാക്ഷൻ, കെ.എൻ. കുട്ടമണി, പി.വി. വേലൻ, കണ്ണൻ കാഞ്ഞിരപ്പുഴ, കെ.എം. രാജേഷ്, സി. രാജൻ, ആർ. ചന്ദ്രൻ, പി.വി. വേലൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എൻ. നാരായണൻ (പ്രസി.), ആർ. ചന്ദ്രൻ, പി.വി. വേലൻ, സുരേഷ്, സരസു (വൈ. പ്രസി.), സി. രാജൻ (സെക്ര.), എ. ഗോപകുമാർ, കണ്ണൻ, സരിത, മുരുകൻ (ജോ. സെക്ര.), കെ.എം. രാജേഷ് (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.