വനിത കൂട്ടായ്​മയുടെ ജൈവകൃഷി വിളവെടുപ്പ്

നിലമ്പൂര്‍: ചേലശ്ശേരിക്കുന്ന് വനിത സംഘത്തി‍​െൻറ ജൈവ പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി. നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കൗൺസിലര്‍ ഡെയ്‌സി ചാക്കോ അധ‍്യക്ഷത വഹിച്ചു. കൃഷി ഓഫിസര്‍ പി. ഷക്കീല സംസാരിച്ചു. മലമ്മല്‍ വിലാസിനി, ആലപറമ്പില്‍ മീനാക്ഷി, എ.കെ. മിനി, മേലേടത്ത് ഉഷ, മഞ്ഞാംകുഴി നിദ എന്നിവരുടെ നേതൃത്വത്തിലാണ് പയര്‍, വെണ്ട, പാവല്‍, പടവലം, വെള്ളരി, മത്തന്‍ എന്നിവയുടെ കൃഷി. നഗരസഭയുടെ വിവിധ ഭാഗങ്ങളിലും തരിശുഭൂമിയിലുമായി ഈ വര്‍ഷം എട്ടര ഹെക്ടറില്‍ പുതുതായി കൃഷി തുടങ്ങി. 200 പേര്‍ക്ക് 500 രൂപ സബ്‌സിഡി നിരക്കില്‍ ചെടിയോടുകൂടി 25 ഗ്രോബാഗ് വീതം ലഭിക്കും. നേരത്തെ 340 പേര്‍ക്ക് ഗ്രോബാഗ് നൽകിയിരുന്നു. ജൈവ കീടനാശിനിയും വളവും സൗജന്യമായി ലഭിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.