മതപ്രഭാഷണ വേദിയിൽ ഫണ്ട് നൽകി കുരുവമ്പലത്തെ സൗഹാർദ മാതൃക

പുലാമന്തോൾ: നിർധന യുവാവി​െൻറ ചികിത്സ ഫണ്ട് പിരിവിനായി സംഘടിപ്പിച്ച പരിപാടിയിൽ കുരുവമ്പലത്തെ സൗഹാർദ മാതൃക. കുരുവമ്പലം പട്ടൻമാരുതൊടി കോളനിവാസികളാണ് മതപ്രഭാഷണ പരിപാടിയിലേക്ക് ആദ്യ സംഭാവന നൽകി സൗഹൃദത്തി​െൻറ മാതൃക കാട്ടിയത്. മാസങ്ങൾക്ക് മുമ്പ് വാഹനാപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന തോട്ടാണി അലിയുടെ മകൻ അമാനുദ്ദീ​െൻറ ചികിത്സക്ക് പണം കണ്ടെത്താൻ കുരുവമ്പലം മിലാകുദ്ദീൻ മദ്റസ പൂർവ വിദ്യാർഥികളാണ് രണ്ട് ദിവസത്തെ മതപ്രഭാഷണ പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ തുടക്കത്തിൽതന്നെ പട്ടൻമാരുതൊടി കോളനിയിൽനിന്ന് പ്രഭാഷണ വേദിയിലേക്ക് കടന്നുവന്ന കുഞ്ചൻ കുട്ടി, ബാബു, അപ്പു എന്നിവർ കോളനിവാസികളിൽനിന്ന് ചികിത്സ സഹായനിധിയിലേക്ക് തങ്ങൾ പിരിച്ചെടുത്ത സംഖ്യ പരിപാടിയുടെ ഉദ്ഘാടകനായ കുരുവമ്പലം മഹല്ല് പ്രസിഡൻറ് കെ.എസ്. ഉണ്ണിക്കോയ തങ്ങളെ ഏൽപ്പിക്കുകയായിരുന്നു. കുരുവമ്പലം ഖത്തീബ് കെ.ടി. ബാപ്പുടി മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കൊല്ലം ഷമീർ ദാരിമി മുഖ്യ പ്രഭാഷണം നടത്തി. (പടം കുരുവമ്പലം പട്ടൻമാരുതൊടിയിലെ യുവാക്കൾ തങ്ങൾ പിരിച്ചെടുത്ത സംഖ്യ മഹല്ല് പ്രസിഡൻറ് കെ.എസ്. ഉണ്ണിക്കോയ തങ്ങൾക്ക് കൈമാറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.