വഴിമുടക്കി ആഘോഷങ്ങൾക്കെത്തുന്നവരുടെ വാഹനങ്ങൾ

പുലാമന്തോൾ: ആഘോഷ പരിപാടികൾക്കെത്തുന്നവർ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ഗതാഗതക്കുരുക്കുണ്ടാക്കുന്നു. നഗരത്തിൽ വിവിധ ഭാഗങ്ങളിലെ ഓഡിറ്റോറിയങ്ങൾക്ക് മുന്നിലുള്ള റോഡുകളിലാണ് തോന്നിയപോലെ വാഹനങ്ങൾ നിർത്തിയിടുന്നത്. മിക്ക ഓഡിറ്റോറിയങ്ങളിലും മതിയായ തോതിൽ വാഹന പാർക്കിങ്ങിനുള്ള സൗകര്യമില്ല. ഉള്ള സ്ഥലത്ത് നിർത്തിയിടുന്ന വാഹനങ്ങൾ ആവശ്യങ്ങൾക്കനുസരിച്ച് പുറത്തേക്കെടുക്കാനും കഴിയാറില്ല. ഇത് കാരണം വരുന്നവരെല്ലാം തോന്നിയപോലെ വാഹനങ്ങൾ റോഡരികിലും മറ്റും നിർത്തിയിടുന്നതാണ് പതിവ്. വാഹനങ്ങൾ റോഡരികിൽ ഒതുക്കിയിടാൻ ഓഡിറ്റോറിയം ഭാരവാഹികൾ നിരീക്ഷകനെയോ മറ്റോ ഏർപ്പെടുത്താറില്ല. ഇത് കാരണം പലപ്പോഴും ഈ റൂട്ടുകളിലൂടെ കടന്ന് പോവുന്ന സ്വകാര്യ വാഹനയാത്രക്കാരും ബസ് യാത്രക്കാരും ഏറെ ദുരിതമനുഭവിക്കുന്നത്. (പടം ഞായറാഴ്ച വളപുരം ഓഡിറ്റോറിയത്തിന് മുന്നിലെ റോഡിൽ വാഹനങ്ങൾ നിർത്തിയിട്ടത് കാരണം അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.