ചേക്കോട് ഗാന്ധിമേനോന്‍ മൈതാനത്ത് സാംസ്‌ക്കാരിക സദസ്സ് സംഘടിപ്പിച്ചു

.. .......................................................................................................................... ചിത്രം (മുരളീരവം ) ചേക്കോട് മുരളീരവം കൂട്ടായ്യുടെ സാംസ്‌ക്കാരിക സദസ് ചേക്കോാട് ഗാന്ധിമേനോന്‍ മൈതാനതത്ത് കവി രാമകൃഷ്ണന്‍ കുമരനല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നു ആനക്കര: കണ്ണാന്തളികളെപ്പോലെ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ ഭംഗിയും നന്മകളും തിരിച്ചു പിടിക്കുവാന്‍ സാംസ്‌കാരിക കൂട്ടായ്മകള്‍ അനിവാര്യമാണെന്ന് കവി രാമകൃഷ്ണന്‍കുമരനല്ലൂര്‍ പറഞ്ഞു. ചേക്കോട് മുരളീരവം കൂട്ടായ്മയാണ് സാംസ്‌ക്കാരിക സദസ് ചേക്കോാട് ഗാന്ധിമേനോന്‍ മൈതാനതത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി യുവ സാഹിത്യകാരന്‍മാര്‍ പതി മാസ സാംസ്‌ക്കാരിക സദസ്സില്‍ പങ്കെടുത്തു എംടി വാസുദേവന്‍ നായരുടെ കണ്ണാന്തളിപ്പൂക്കളുടെ കാലം എന്ന പുസ്തകത്തില്‍ പറക്കുളത്തെ മേച്ചില്‍പ്പുറത്തു കണ്ണാന്തളിപൂത്തു നിന്നിരുന്ന കാര്യം വിവരിക്കുന്നതായി സദസ്സില്‍ അഭിപ്രായമുയര്‍ന്നു. പറക്കുളം കുന്നത്ത് താന്‍ ആദ്യം വരുന്നതു തിത്തിരിപ്പക്ഷികളേയും കാടപ്പക്ഷികളയും നിരീക്ഷിക്കുവാനായിരുന്നുവെന്ന് പക്ഷി നിരീക്ഷകന്‍ കൂടിയായ പ്രശസ്ത കവി രാമകൃഷ്ണന്‍ കുമരനെല്ലൂര്‍ പറഞ്ഞു.ഇന്ന് അവ ഇവിടെ അപൂര്‍വ്വമായെ കാണുന്നുള്ളൂ,അദ്ദേഹം അഭിപ്രായപ്പെട്ടു.സാംസ്‌ക്കാരിക സദസില്‍ പൂരണം സാഹിത്യ പത്രികയുടെ ആദ്യ പ്രതി കെ രാജനു നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു രാമകൃഷ്ണന്‍ കുമരനെല്ലൂര്‍ . ചടങ്ങില്‍ താജിഷ് ചേക്കോട് അദ്ധ്യക്ഷത വഹിച്ചു . ജാബി അമ്പലത്ത്, കെ.വി ബിന്ദു കൂടല്ലൂര്‍,ടി.പി മാമ്പി മാസ്റ്റര്‍ ,വി കെ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സാഹിത്യ രചനകള്‍ അവതരിപ്പിച്ചു.അഡ്വ വി രാജേഷ് തലക്കശ്ശേരി,സതീഷ് കുമരനെല്ലൂര്‍ ,അച്ചുതന്‍ രംഗസൂര്യ , സുരേന്ദ്രദാസ് ചേക്കോട് ,മനുലാല്‍ പറക്കുളം,ശശിപച്ചാട്ടിരി എന്നിവര്‍ സര്‍ഗ സംവാദത്തില്‍ പങ്കെടുത്തു. ഹരി കെ പുരയ്ക്കല്‍ സ്വാഗത പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.