അന്താരാഷ്​ട്ര വൈറ്റ്കെയിൻ ദിനാചരണവും റാലിയും

പാണ്ടിക്കാട്: കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് ജില്ല കമ്മിറ്റിയും പാണ്ടിക്കാട് ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിച്ച അന്താരാഷ്ട്ര വൈറ്റ്കെയിൻ ദിനാചരണം പഞ്ചായത്ത് മിനി ഹാളിൽ അഡ്വ. എം. ഉമ്മർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.പി. പ്രേമലത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ്‌ പ്രസിഡൻറ് ടി. ഉമ്മർ, വൈറ്റ്കെയിൻ വിതരണം നിർവഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ ആലിപറ്റ ജമീല, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എച്ച്. ആസ്യ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ഫാത്തിമ, പഞ്ചായത്ത് അംഗങ്ങളായ വി. മജീദ് മാസ്റ്റർ, പി.ടി. ഷരീഫ്, ടി.സി. ഫിറോസ് ഖാർ, കെ.കെ. സദഖത്ത്‌, കെ. ഗോപാലകൃഷ്ണൻ, മുൻഷാദ്, സരിത, പഞ്ചായത്ത് സെക്രട്ടറി ടോണി ജോൺ, കെ.എഫ്.ബി സ്റ്റേറ്റ് സെക്രട്ടറി പി. ഉണ്ണികൃഷ്ണൻ, ജില്ല സെക്രട്ടറി കെ. ഗോപാലകൃഷ്ണൻ, പി. സുധീർ, കെ.പി. വേലായുധൻ എന്നിവർ സംസാരിച്ചു. 'വികലാംഗ സംരക്ഷണ നിയമം' വിഷയത്തിൽ അഡ്വ. പി.എ. പൗരനും പൊതുസമൂഹത്തോട് കാഴ്ചയില്ലാത്തവരുടെ സമീപനം എന്ന വിഷയത്തിൽ കെ. സത്യശീലനും ക്ലാസെടുത്തു. ടൗണിൽ നടന്ന റാലിക്ക് എ.സി. രാധാകൃഷ്ണൻ, കെ. ഗോപാലകൃഷ്ണൻ, കെ. അബ്ദുൽ അസീസ്, പി. ഉണ്ണികൃഷ്ണൻ, ട്രോമാകെയർ അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.