ഇന്ധനം തീർന്നു; കേന്ദ്ര മന്ത്രിയുമായി പറന്നുയർന്ന വിമാനം തിരിച്ചിറക്കി

ഇന്ധനം തീർന്നു; കേന്ദ്ര മന്ത്രിയുമായി പറന്നുയർന്ന വിമാനം തിരിച്ചിറക്കി ഉന്നതതല അന്വേഷണം ഉണ്ടായേക്കും തിരുവനന്തപുരം: കേന്ദ്രമന്ത്രിയുമായി പറന്നുയർന്ന വിമാനം ഇന്ധനം തീർന്നതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി പറന്നുയർന്ന ചാർേട്ടഡ് വിമാനമാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ബി.ജെ.പിയുടെ ജനരക്ഷ യാത്രയിൽ കൊല്ലത്ത് പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി തിരികെ രാത്രി 9.40 ഒാടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഇതേ ചാർേട്ടഡ് വിമാനത്തിൽ ഡൽഹിയിലേക്ക് മടങ്ങുന്നതിനിടയാണ് ഇന്ധനം തീർന്നത്. വിമാനം ടേക്ക് ഒാഫ് നടത്തി 15 മിനുട്ടിന് ശേഷം സാേങ്കതിക തകരാറ് ഉണ്ടെന്നും അടിയന്തരമായി തിരിച്ചിറക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് പൈലറ്റ് എയർ ട്രാഫിക് കൺട്രോളിലേക്ക് സന്ദേശം അയച്ചു. ഇതെ തുടർന്ന് വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കാനുള്ള അടിയന്തര സംവിധാനങ്ങൾ ഏർപ്പെടുത്തി. 10.15 ഒാടെ വിമാനം റൺവേയിൽ എമർജൻസി ലാൻഡിങ് നടത്തി. തുടർന്ന് വിദഗ്ധർ എത്തി പരിശോധിച്ചപ്പോൾ സാേങ്കതിക തകരാറ് അല്ലെന്നും ഇന്ധനം തീർന്നതാണ് തിരിച്ചിറക്കാൻ കാരണമെന്നും കണ്ടെത്തി. അതീവ ഗുരുതരമായ സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.