തിരുനാവായ തുലാം മാസവാവ്: സുരക്ഷ ക്രമീകരണങ്ങൾക്ക് രൂപം നൽകി

തിരുനാവായ: നാവാമുകുന്ദ ക്ഷേത്രക്കടവിൽ 19ന് നടക്കുന്ന തുലാംമാസ വാവുബലിയുടെ സുരക്ഷ ക്രമീകരണങ്ങൾക്ക് സത്രം ഹാളിൽ നടന്ന ബന്ധപ്പെട്ടവരുടെ യോഗം അന്തിമരൂപം നൽകി. മലബാർ ദേവസ്വം മലപ്പുറം ജൂനിയർ സൂപ്രണ്ട് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. 14 കർമികളുടെ സാന്നിധ്യത്തിൽ പുലർച്ചെ രണ്ടിന് ബലികർമങ്ങൾ ആരംഭിക്കും. ഗാന്ധി സ്മാരക പരിസരത്തും പടിഞ്ഞാറെ ആൽത്തറ പരിസരത്തും 18ന് വൈകീട്ടു തന്നെ ബലിരശീതി കൗണ്ടറുകൾ തുറന്നു പ്രവർത്തിക്കും. ശീട്ടെടുത്ത് പടിഞ്ഞാറെ നടയിൽക്കൂടി വന്ന് ബലികർമങ്ങളും ക്ഷേത്ര ദർശനവും കഴിഞ്ഞ് വടക്കെ നടയിലൂടെയാണ് വിശ്വാസികൾ തിരിച്ചു പോകേണ്ടത്. തലേന്ന് വാവൊരിക്കലുമായെത്തുന്നവർക്ക് നിള ഒാഡിറ്റോറിയം, ദേവസ്വം റസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ താമസ സൗകര്യമുണ്ടാകും. കൊടക്കൽത്താഴം സർക്കസ് ഗ്രൗണ്ട്, നവാമുകുന്ദ സ്കൂൾ ഗ്രൗണ്ട്, നിള പാർക്കിങ് ഗ്രൗണ്ട്, കടവത്തെ ദേവസ്വം പാർക്കിങ് ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് വാവിനെത്തുന്നവരുടെ വാഹനങ്ങൾ നിർത്തേണ്ടത്. യോഗത്തിൽ തഹസിൽദാർ പി. ബീന, അനൂപ്, എസ്.ഐ. ബാലകൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനി ഗോഡ്്ലിഫ്, പഞ്ചായത്തംഗം ടി. വേലായുധൻ, എച്ച്.ഐ. മനോജ്, കെ.എസ്.ഇ.ബി, എ.ഇ. മുരളീധരൻ, ദേവസ്വം മാനേജർ കെ. പരമേശ്വരൻ, ഉമ്മർ ചിറക്കൽ, കെ. ഉണ്ണിയാത്തൻ, കെ.പി. അലവി, രാധാകൃഷ്ണൻ നായർ, ബേബി മോൻ, ഇ. ശശിധരൻ, ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർ സതീഷ്, ശശി, ടി.കെ. രാമചന്ദ്രൻ ,കെ. വിശ്വനാഥൻ, നാരായണൻ ഇളയത്, പഞ്ചായത്ത് സെക്രട്ടറി യു. ഉഷ, ദേവസ്വം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. പാലത്തുംകുണ്ടിൽ ഷട്ടറോടുകൂടി പാലം നിർമിക്കണം തിരുനാവായ: പഞ്ചായത്ത് 12-ാം വാർഡിലെ പാലത്തുംകുണ്ടിൽ ഷട്ടറോടുകൂടി പാലം നിർമിച്ച് കൃഷിക്കും കുടിവെള്ളത്തിനും സൗകര്യമൊരുക്കണമെന്ന് സി.പി.ഐ വാവൂർ കുന്ന് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. അഡ്വ. കെ. ഹംസ ഉദ്ഘാടനം ചെയ്തു. കെ. ഉണ്ണിയാത്തൻ അധ്യക്ഷത വഹിച്ചു. പി. രാജേഷ് മാസ്റ്റർ, നാസർ പറമ്പിൽ, സി.പി. റഷീദ്, സി. സിദ്ദീഖ്, എ.പി. ഹംസുമോൻ, കെ. അനിൽകുമാർ, കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ സെക്രട്ടറിയായി കെ. സുബ്രഹ്മണ്യനെ തെരഞ്ഞെടുത്തു. പരിപാടികൾ ഇന്ന് (വെള്ളി) തിരൂർ താഴെപ്പാലം സംഗമം റസിഡൻസി: പി.എസ്.എം.ഒ. കോളജ് ഗോൾഡൻ ജൂബിലി അലൂംനി മീറ്റി​െൻറ ഭാഗമായി സ്നേഹസംഗമം- 4.00 തിരൂർ തുഞ്ചത്തെഴുത്തഛൻ മലയാള സർവകലാശാല: പരമ്പരാഗത വസ്ത്രങ്ങളും ചമയങ്ങളും പ്രദർശനം 9.30 തിരൂർ കോരങ്ങത്ത് സാംസ്കാരിക സമുച്ചയം: വെട്ടം വി.ആർ.സി. ഒരുക്കുന്ന ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാർ 3.00 പൂങ്ങോട്ടുകുളം സലഫി മസ്ജിദ്: ഖുർആൻ പഠന ക്ലാസ് 7.00 തൃക്കണ്ടിയൂർ ശിവക്ഷേത്രം: വാവുത്സവം. ശീവേലി 7.30, നാദസ്വരം 9,00, ശ്രീഭൂതബലി 9.30, ചാക്യാർകൂത്ത് 3.00, കാഴ്ചശീവേലി 4.00, ഓട്ടന്തുള്ളൽ 4.30, തായമ്പക 7.30. തിരുനാവായ സമസ്ത ഇസ്ലാമിക് സ​െൻറർ: വനിത പഠന ക്ലാസ്, റംല ടീച്ചർ അമ്പലക്കടവ് 2.00 ബി.പി. അങ്ങാടി നോർത്ത്: സി.പി.എം ബ്രാഞ്ച് സമ്മേളനം 9.30 കാവിലക്കാട് അങ്ങാടി: എസ്.കെ.എസ്.എസ്.എഫ്. ഒരുക്കുന്ന ദേശീയോദ്ഗ്രഥന സമ്മേളനം 7.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.