വീട്ടമ്മയുടെ കൊലപാതകം: ഭർത്താവ് പിടിയിൽ

പുതുനഗരം: പെരുവെമ്പിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ േകസിൽ ഭർത്താവ് പിടിയിൽ. കൊല്ലപ്പെട്ട ഓമനയുടെ (48) ഭർത്താവ് തേക്കിൻകാട് കോളനിയിൽ കൃഷ്ണനാണ് (57) വ്യാഴാഴ്ച വൈകീട്ട് കുഴൽമന്ദം തേങ്കുറിശ്ശി ബിവറേജസിന് സമീപത്ത് നിന്ന് അറസ്റ്റിലായത്. ആലത്തൂർ ഡിവൈ.എസ്.പി. ശശികുമാറി‍​െൻറ മേൽനോട്ടത്തിൽ നാല് സംഘങ്ങളായാണ് അന്വേഷണം നടന്നിരുന്നത്. ഒലവക്കോട് ധോണിയിൽ അപ്പു--തായു ദമ്പികളുടെ മകളായ ഓമനയെ വീട്ടിനകത്ത് കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഭാര്യയുമായി വഴക്കുണ്ടാക്കാറുള്ള കൃഷ്ണൻ സംശയത്തി‍​െൻറ പേരിലാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആയുധം കണ്ടെടുക്കാൻ വെള്ളിയാഴ്ച തേക്കിൻകാട്ടിൽ തെളിവെടുപ്പ് നടത്തും. കഴുത്തിൽ ആഴത്തിൽ മുറിവുണ്ട്. സയൻറിഫിക്ക് അനലൈസർ റിനി തോമസ്, വിരലടയാള വിദഗ്ധൻ രാജേഷ്, കുഴൽമന്ദം സി.െഎ സിദ്ദീഖ് എന്നിവർ ഇൻക്വസ്റ്റും പരിശോധനയും നടത്തി മൃതദേഹം തൃശൂർ മെഡിക്കൽ കോളജാശുപത്രിയിലേക്ക് അയച്ചു. സി.െഎ സിദ്ദീഖ്, സബ് ഇൻസ്പെക്ടർ രാജേഷ്, സ്പെഷൽ ബ്രാഞ്ച് എസ്.ഐ ഹംസ, അഡീ. എസ്.ഐമാരായ കൃഷ്ണൻകുട്ടി, ചന്ദ്രൻ, സീനിയർ സി.പി.ഒ നസീർ അലി, സി.പി.ഒമാരായ പ്രമോദ്, സുനിൽ, ജയകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. ഓമനയുടെ മക്കൾ: ഷിബു, ഷിനു, ദീപ. സഹോദരങ്ങൾ: ചെന്താമര, മണി. pg2 കൃഷ്ണൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.