ബിബിൻ വധം: ആറാം പ്രതി വീണ്ടും റിമാൻഡിൽ

തിരൂർ: ബിബിൻ വധക്കേസിൽ അറസ്റ്റിലായ ആറാം പ്രതിയെ തെളിവെടുപ്പ് പൂർത്തിയാക്കി വീണ്ടും റിമാൻഡ് ചെയ്തു. വ്യാഴാഴ്ചയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. 10 ദിവസത്തേക്കായിരുന്നു കസ്റ്റഡി. ഗൂഢാലോചനയിലും കൃത്യത്തിലും പങ്കെടുത്തിട്ടുള്ളയാളാണ് പ്രതി. ഇയാളിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. തിരിച്ചറിയൽ പരേഡ് നടത്താനുള്ളതിനാൽ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.