കോട്ടക്കലിൽ അഞ്ചംഗ മോഷണ സംഘം അറസ്​റ്റിൽ

പിടിയിലായവർ ശിക്ഷ കഴിഞ്ഞിറങ്ങിയവർ കോട്ടക്കൽ: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്നിറങ്ങി വീണ്ടും മോഷണത്തിന് ശ്രമിക്കുന്നതിനിടെ അഞ്ചംഗസംഘം കോട്ടക്കലിൽ പിടിയിലായി. മലപ്പുറം എം.എസ്.പിക്ക് സമീപം നെച്ചിക്കുന്നത്ത് വേണുഗാനൻ (45), എടരിക്കോട് പാലച്ചിറമാട് ചെമ്പയിൽ ഇബ്രാഹിംകുട്ടി (36), തിരൂർ ബി.പി അങ്ങാടി കാവുങ്ങൽ പറമ്പിൽ ഷമീർ (36), തിരുനാവായ കൊടക്കൽ പറമ്പിൽ താജുദ്ദീൻ (26), താനൂർ കടപ്പുറം അരയാ​െൻറപുരക്കൽ ആബിദ് (29) എന്നിവരെയാണ് എസ്.ഐ ആർ. വിനോദ് കുമാർ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പുലർെച്ച രേണ്ടാടെ പരിശോധനക്കിടെയായിരുന്നു സംഘം പിടിയിലായത്. തിരൂർ റോഡിെല എസ്.ബി.ഐ ബാങ്ക് പരിസരത്ത് തമ്പടിച്ച സംഘം പൊലീസ് ജീപ്പ് കണ്ട് ചിതറിയോടുകയായിരുന്നുവെന്ന് എസ്.ഐ പറഞ്ഞു. പിന്തുടർന്ന് പിടികൂടിയ ഇവരിൽനിന്ന് മുപ്പതിനായിരം രൂപയും കമ്പിപ്പാരയും കണ്ടെടുത്തു. മോഷ്ടിച്ചതി​െൻറ വീതം വെപ്പ് നടത്തിയ പണത്തി​െൻറ ബാക്കിയാണിതെന്ന് ഇവർ പറഞ്ഞതായി എസ്.ഐ അറിയിച്ചു. വേണുഗാനൻ വിവിധ കേസുകളിൽ ശിക്ഷ അനുഭവിച്ചയാളാണ്. താജുദ്ദീന് കുറ്റിപ്പുറത്തും ഇബ്രാഹിംകുട്ടി, ആബിദ്, ഷബീർ എന്നിവർക്കെതിരെ മറ്റ് സ്റ്റേഷനുകളിലും കേസുണ്ട്. പിടിയിലായവരെ മലപ്പുറം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സീനിയർ സി.പി.ഒ നസീർ തിരൂർക്കാട്, ശരത്, കൈലാസ്, ജയചന്ദ്രൻ, ഷൈജൽ, ഷാജി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. പടം/കോട്ടക്കലിൽ പിടിയിലായ അഞ്ചംഗ മോഷണ സംഘം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.