അനധികൃത വാഴകൃഷി നശിപ്പിച്ചു

എടവണ്ണപ്പാറ: ചാലിയാറിലെ തുരുത്തിൽ അനധികൃതമായി കൃഷി ചെയ്ത വാഴകൾ കൊണ്ടോട്ടി തഹസിൽദാറും സംഘവും വെട്ടിമാറ്റി. വ്യാഴാഴ്ച രാവിലെ 10ഓടെയാണ് സംഭവം. വെട്ടുപാറയിൽ ചാലിയാറിന് മധ്യത്തിലെ റവന്യൂ ഭൂമി കൈയേറി സ്വകാര്യ വ്യക്തികൾ കൃഷി ചെയ്ത വാഴകളാണ് കൊണ്ടോട്ടി തഹസിൽദാർ എൻ. േപ്രമചന്ദ്ര​െൻറ നേതൃത്വത്തിലുള്ള റവന്യൂ സംഘം വെട്ടിമാറ്റിയത്. നേരെത്തെ ചാലിയാർ മലിനമാവുന്നുവെന്ന് കാണിച്ച് സ്വകാര്യ വ്യക്തികൾ ഹൈകോടതിയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. കൃഷി ചെയ്ത വാഴകൾ വെട്ടിമാറ്റാൻ ഉടമസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇത് പാലിക്കാത്തതിലാണ് വാഴക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ വിജയരാജൻ, ലാൻഡ് റവന്യൂ തഹസിൽദാർ ജേക്കബ് സി. ജോർജ്, വില്ലേജ് ഓഫിസർ ജയകൃഷ്ണൻ എന്നിവരുൾപ്പെടുന്ന സംഘം വാഴകൾ വെട്ടിമാറ്റിയത്. ചിത്രക്കുറിപ്പ്: വെട്ടുപാറയിൽ റവന്യൂ ഭൂമി കൈയേറി കൃഷി ചെയ്ത വാഴകൾ വെട്ടി മാറ്റിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.