ബിഹാറിൽനിന്ന് പന്തല്ലൂരിലേക്ക് 400 മീറ്റർ!

േതഞ്ഞിപ്പലം: സബ് ജൂനിയർ ആൺകുട്ടികളുടെ 400 മീറ്ററിൽ സ്വർണം ബിഹാർ സ്വദേശിക്ക്. പന്തല്ലൂർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയായ പർവേസ് ആലമാണ് ജില്ല സ്കൂൾ കായികോത്സവത്തിൽ സ്വർണം നേടി താരമായത്. മേലാറ്റൂർ എടയൂരിൽ താമസിക്കുന്ന പർവേസി​െൻറ കുടുംബം ഏഴുവർഷം മുമ്പാണ് കേരളത്തിലെത്തിയത്. പിതാവ് മുഹമ്മദ് അമീൻ ജോലി തേടിയാണ് കേരളത്തിലെത്തിയത്. തുടർന്ന് പാണ്ടിക്കാട് തയ്യൽ സ്ഥാപനത്തിൽ ജോലിക്കാരനായി. പന്തല്ലൂർ സ്കൂളിലാണ് പർവേൻ ഒന്നാം ക്ലാസ് മുതൽ പഠനം. ആദ്യമായാണ് ജില്ല സ്കൂൾ കായികോത്സവത്തിൽ മത്സരത്തിനിറങ്ങിയത്. പ്രധാനപ്പെട്ട ഒന്നാമത്തെ മത്സരത്തിൽതന്നെ ഒന്നാം സ്ഥാനം നേടിയതി​െൻറ സന്തോഷത്തിലാണ് പർവേസ്. സ്കൂളിലെ കായികാധ്യാപകനായ സുധീറാണ് പരിശീലകൻ. മാതാവ് സഹീനയും ഇവർക്കൊപ്പം എടയൂരിലാണ് താമസം. ബിഹാറിലെ മോത്തിയാരിയാണ് സ്വദേശം. photo
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.