എടവണ്ണയിൽ മണൽവേട്ട തുടരുന്നു

എടവണ്ണ: ചാലിയാറിൽ മണൽ കടത്തിനെതിരെ റവന്യൂ വിഭാഗം പരിശോധന ശക്തമാക്കി. ഏറനാട് തഹസിൽദാർ കെ. ദേവകിയുടെ നേതൃത്വത്തിലാണ് പരിശോധന. കഴിഞ്ഞദിവസം ഒതായി വെള്ളച്ചാൽ കടവിൽനിന്ന് അഞ്ച് ലോഡ് മണൽ പിടികൂടിയിരുന്നു. വ്യാഴാഴ്ച പള്ളിമുക്ക്, പൊട്ടി, വെള്ളച്ചാൽ, മുണ്ടേങ്ങര കടവുകളിൽ പരിശോധന നടത്തി. ഡെപ്യൂട്ടി തഹസിൽദാർമാരായ എം. സിദ്ദീഖ്, കെ.പി. മിനി, പെരകമണ്ണ വില്ലേജ് ഓഫിസർ ജയപ്രകാശ്, ജീവനക്കാരായ അബ്ദുൽ ജലീൽ, വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിൽ വൈകീട്ട് മൂന്നോടെയായിരുന്നു പരിശോധന. പള്ളിമുക്ക് കടവിലെ മണൽകൂന കലവറയിലേക്ക് മാറ്റി. പരിശോധന തുടരുമെന്ന് തഹസിൽദാർ പറഞ്ഞു. പടം ചാലിയാറിലെ കടവുകളിൽ ഏറനാട് തഹസിൽദാറുടെ നേതൃത്വത്തിൽ റവന്യൂ സംഘം പരിശോധനക്കെത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.