ലോക കാഴ്ച ദിനം: കണ്ണ്​ മൂടിക്കെട്ടി റാലി നടത്തി

നിലമ്പൂർ: ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് കാഴ്ച പരിമിതിയുള്ളവര്‍ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് നിലമ്പൂരില്‍ കണ്ണ് മൂടിക്കെട്ടി റാലി സംഘടിപ്പിച്ചു. നഗരസഭയും അവയവദാതാക്കളുടെ സംഘടനയായ അനശ്വരയും ചേർന്നാണ് റാലി സംഘടിപ്പിച്ചത്. പ്രാക്തന ഗോത്രവിഭാഗക്കാര്‍ക്കായുള്ള ഐ.ജി.എം.എം.ആര്‍ സ്‌കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകളും ഗവ. മാനവേദന്‍ ഹയർ സെക്കൻഡറി വിഭാഗം, പീവീസ് മോഡല്‍ സ്‌കൂള്‍ എന്‍.എസ്.എസ് വിദ്യാർഥികളും റാലിയില്‍ പങ്കെടുത്തു. നിലമ്പൂര്‍ ടി.ബി പരിസരത്ത് നിന്നാരംഭിച്ച റാലി എസ്.ഐ ബിനു തോമസ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ്, അനശ്വര ചെയര്‍മാന്‍ അഡ്വ. പി. ഗോവർധനന്‍, കൗൺസിലര്‍ പി. ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നഗരം ചുറ്റിയ റാലി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. റാലിയില്‍ പങ്കെടുത്ത വിദ്യാർഥികള്‍ക്ക് മേരിമാതാ ഹയര്‍ എജുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍ സിബി വയലില്‍ പായസം വിതരണം ചെയ്തു. പടം:2- ലോക കാഴ്ച ദിനത്തോടനുബന്ധിച്ച് നിലമ്പൂരിൽ നടന്ന കണ്ണ് മൂടിക്കെട്ടിയുള്ള റാലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.