താലൂക്ക് തല നിക്ഷേപകസംഗമം

അഞ്ചുകോടിയുടെ സംരംഭങ്ങൾക്ക് ധാരണ നിലമ്പൂർ: ജില്ല വ‍്യവസായ കേന്ദ്രത്തി‍​െൻറ ആഭിമുഖ‍്യത്തിൽ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഹാളിൽ ചെറുകിട സംരംഭകരുടെ സംഗമം നടന്നു. നൂറിൽപരം സംരംഭകർ സംഗമത്തിൽ പങ്കെടുത്തു. ഭക്ഷ‍്യം, ജനറൽ എൻജിനീയറിങ്, കെട്ടിട നിർമാണ സാമഗ്രികൾ, റെഡിമെയ്ഡ് ഗാർമ​െൻറ്സ്, മരവ‍്യവസായം തുടങ്ങിയ മേഖലകളിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് തീരുമാനമായി. ധാരണയനുസരിച്ച് അഞ്ചുകോടിയുടെ നിക്ഷേപമുണ്ടാവും. 250 പേർക്ക് നേരിട്ടും 500 പേർക്ക് പരോക്ഷമായും ജോലി ലഭിക്കും. സംഗമം ജില്ല വ‍്യവസായ കേന്ദ്രം മാനേജർ ആർ. രമ ഉദ്ഘാടനം ചെയ്തു. താലൂക്ക് വ‍്യവസായ ഓഫിസർ എം.എസ്. സുനിത അധ‍്യക്ഷത വഹിച്ചു. ദക്ഷിണേന്ത‍്യയിലെ ഏറ്റവും നല്ല മരവ‍്യവസായിയായി തെരഞ്ഞെടുക്കപ്പെട്ട പി.കെ. വുഡ്സ് ഉടമ റഹ്മാൻ സക്കീറിനെ ആദരിച്ചു. കെ.എസ്.എസ്.ഐ.എ ഭാരവാഹികളായ സി. ഇസ്മായിൽ, വിൻസ​െൻറ് ഗോൺസാഗ, വ‍്യവസായ ഓഫിസർമാരായ പി. ഉണ്ണികൃഷ്ണൻ, പി.സി. വിനോദ്, എം. ശ്രീരാജ് എന്നിവർ സംസാരിച്ചു. പടം:1 നിലമ്പൂർ ജില്ല വ‍്യവസായ കേന്ദ്രം മാനേജർ ആർ. രമ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.