മഴ പെയ്താൽ വെള്ളം മൂടി സ്രാമ്പിക്കല്ല് സംസ്ഥാനപാത പുഴ

കാളികാവ്: കനത്ത മഴ പെയ്താൽ പുല്ലങ്കോട് സ്രാമ്പിക്കല്ലിൽ വെള്ളം മൂടി റോഡ് പുഴയാവും. പരിസരത്തെ ഓടകൾ മണ്ണടിഞ്ഞതാണ് കാരണം. ഒഴുകാൻ കഴിയാത്തതിനാൽ കടകളിലേക്കും വീടുകളിലേക്കും വെള്ളം കയറും. ചുറ്റുപ്രദേശത്തെ മാലിന്യങ്ങളും ചപ്പുചവറുകളും അടിയുന്നതിനാൽ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നുണ്ട്. വെള്ളം മൂടിയാൽ വാഹനങ്ങൾ കുഴിയിൽ ചാടുന്നത് ഒഴിവാക്കാൻ നാട്ടുകാർ ഗതാഗതം നിയന്ത്രിച്ചാണ് വിടുന്നത്. തൊട്ടടുത്ത മലവാരത്തിൽനിന്ന് കുത്തിയൊലിച്ച് വരുന്ന വെള്ളമാണ് അങ്ങാടിയിലെത്തുന്നത്. സംസ്ഥാനപാത വികസിപ്പിച്ചപ്പോൾ ഓടകൾ വിശാലമാക്കാത്തതാണ് വെള്ളം ഒഴിഞ്ഞുപോവാൻ തടസ്സമാകുന്നത്. മഴയിൽ സ്രാമ്പിക്കല്ല് അങ്ങാടി വെള്ളം മൂടിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.