കാവനൂര്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ യു.ഡി.എഫ് മാർച്ച്

അരീക്കോട്: കാവനൂര്‍ പഞ്ചായത്ത് ഭരിക്കുന്ന ഇടത് ഭരണസമിതിയുടെ നയങ്ങള്‍ക്കെതിരെ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി ബഹുജന മാര്‍ച്ച് നടത്തി. ഭരണസമിതി വന്നിട്ട് രണ്ട് വര്‍ഷമായെങ്കിലും ജനങ്ങളുടെ അടിയന്തരവും അടിസ്ഥാനപരവുമായ കാര്യങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും ലൈഫ് മിഷന്‍ ഭവനപദ്ധതി, റേഷന്‍ കാര്‍ഡിലെ അപാകത, പൊക്കവിളക്കുകളുടെ ദുരവസ്ഥ, ക്ഷേമ പെന്‍ഷനുകളില്‍ ഭരണസമിതി കാണിക്കുന്ന അനാസ്ഥ എന്നീ പ്രശ്‌നങ്ങളില്‍ പരിഹാരം ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി.വി. മനാഫ്, പി.വി. ഉസ്മാന്‍, ടി. ബാലസുബ്രഹ്മണ്യന്‍, പി.സി. മുസ്തഫ കമാൽ, കെ. കുഞ്ഞുട്ടി, പി. മുഹമ്മദ് ഹാജി, അസീസ് പറമ്പാടൻ, കെ. മുഹമ്മദ് ശരീഫ്, ബാപ്പുട്ടി, ഹംസ കാവനൂര്‍, ഇ.പി. മുജീബ്, എം.കെ. മജീദ്, അഡ്വ. ബഷീറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. caption കാവനൂര്‍ പഞ്ചായത്തിലേക്ക് യു.ഡി.എഫ് പ്രവർത്തകർ നടത്തിയ മാര്‍ച്ച് ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.