ഹോട്ടൽ മാനേജ്‌മെൻറ്​ വിദ്യാർഥി കഞ്ചാവുമായി പിടിയിൽ

ഒറ്റപ്പാലം: പാലക്കാട് എക്സൈസ്, ഐ.ബി.ആർ.പി.എഫ് എന്നിവയുടെ സഹകരണത്തോടെ ഒറ്റപ്പാലം എക്സൈസ് റേഞ്ച് നടത്തിയ റെയ്‌ഡിൽ 80 ഗ്രാം കഞ്ചാവുസഹിതം ഹോട്ടൽ മാനേജ്മ​െൻറ് വിദ്യാർഥി പിടിയിൽ. എറണാകുളം ഇടപ്പള്ളി സൗത്ത് വില്ലേജിൽ ചക്കരപ്പറമ്പ് വിളയിൽ വീട്ടിൽ കെവിൻ ജോൺസണാണ് (23) പിടിയിലായത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി. റേഞ്ച് ഇൻസ്‌പെക്ടർ കെ.സി. സുരേഷി​െൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവൻറിവ് ഓഫിസർ കെ. ബഷീർകുട്ടി, പി.എൻ. രാജേഷ്‌കുമാർ, ആർ.പി.എഫ് കോൺസ്റ്റബിൾ സജി അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു. പടം: ottappalam kanchav KEVIN JOHNSON കെവിൻ ജോൺസൺ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.