ലോഡ് ഇറക്കുന്നതിനിടെ മരത്തടി വീണ്​ ഡ്രൈവർ മരിച്ചു

pd4 പുതുപ്പരിയാരം: ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ മരം ദേഹത്ത് വീണ് ലോറി ഡ്രൈവർ മരിച്ചു. കല്ലടിക്കോട് ഇളങ്ങോട് മോഴേനി രാധാകൃഷ്ണ‍​െൻറ മകൻ രമേശ് (27) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് ആറോടെ പുതുപ്പരിയാരം മരമില്ലിലാണ് സംഭവം. മരത്തടിയിൽ കെട്ടിയ കയറി‍​െൻറ കെട്ടഴിച്ച് ഒരുവശത്തെ ബോഡിയുടെ കുറ്റി ഊരിയെടുത്തപ്പോൾ മറ്റെ അറ്റത്തെ കുറ്റി പൊട്ടി മരത്തടികൾ ദേഹത്ത് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരമില്ലിലെ മരം മുറിക്കുന്ന തൊഴിലാളികളാണ് ആശുപത്രിയിലെത്തിച്ചത്. അവിവാഹിതനാണ്. മാതാവ്: പങ്കജം. സഹോദരങ്ങൾ: രമണി, രാജേഷ്. പിക്കപ് വാൻ ഇടിച്ച് ഡ്രൈവർ മരിച്ചു കുഴൽമന്ദം: നിർത്തിയിട്ട ലോറിക്ക് പിറകിൽ പിക്കപ് വാൻ ഇടിച്ച് ഡ്രൈവർ മരിച്ചു. ഒപ്പം സഞ്ചരിച്ചയാൾക്ക് പരിക്കേറ്റു. കോയമ്പത്തൂർ നച്ചണ്ടപുരം ഇറ്റട്രി സ്ട്രീറ്റിൽ അബ്ദുൽ റഹ്മാ​െൻറ മകൻ ഉസ്മാൻ (38) ആണ് മരിച്ചത്. പരിക്കേറ്റ കോയമ്പത്തൂർ സ്വദേശി സൈലാബുദ്ദീൻ (30) കോയമ്പത്തൂർ സ്വകാര്യശുപത്രിയിൽ ചികത്സയിലാണ്. ബുധനാഴ്ച രാത്രി പുലർച്ചെ ഒരു മണിയോടെ ദേശീയപാത കുഴൽമന്ദം ജങ്ഷനിലാണ് അപകടം. തൃശൂർ ഭാഗത്ത് നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്നു പിക്കപ് വാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.