ജില്ല സ്​പെഷൽ സ്​കൂൾ കലോത്സവം ഇന്ന്

വളാഞ്ചേരി: മലപ്പുറം ജില്ല സ്പെഷൽ സ്കൂൾ അസോസിയേഷ‍​െൻറയും ജില്ല പഞ്ചായത്തി​െൻറ പ്രതീക്ഷ പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ 12ാമത് ജില്ല സ്പെഷൽ സ്കൂൾ കലോത്സവം വ്യാഴാഴ്ച പുറമണ്ണൂർ വി.കെ.എം സ്പെഷൽ സ്കൂളിൽ നടത്തും. ജില്ലയിലെ സ്പെഷൽ സ്കൂളുകൾ, ബഡ്സ് സ്കൂളുകൾ, പ്രതീക്ഷ കേന്ദ്രങ്ങൾ എന്നീ സ്ഥാപനങ്ങളിൽനിന്നായി 600ഓളം ഭിന്നശേഷിക്കാരായ കുട്ടികൾ എട്ടിനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. രാവിലെ ഒമ്പതിന് തിരൂർ ഡി.ഇ.ഒ വി.പി. മിനി പതാക ഉയർത്തും. യുനിസെഫ് സെലിബ്രിറ്റി അംബാസഡർ പ്രഫ. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. എൻ.എം. മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.