വാതിലടക്കാതെ ഓടിയ എട്ട് ബസുകൾക്കെതിരെ നടപടി

തിരൂരങ്ങാടി: ദേശീയപാതയിലൂടെ വാതിലടക്കാതെ ഓടിയ എട്ട് സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടിയെടുത്തു. കോഹിനൂർ, ചേളാരി, തലപ്പാറ, കക്കാട്, എടരിക്കോട്, വളാഞ്ചേരി തുടങ്ങിയ ഭാഗങ്ങളിൽ ബുധനാഴ്ച നടന്ന പരിശോധനയിലാണ് നിയലംഘനങ്ങൾ കണ്ടെത്തിയത്. രൂപമാറ്റം വരുത്തി റോഡിലിറങ്ങിയ ഒരു കാർ, രണ്ട് ബൈക്കുകൾ എന്നിവയുടെ ആർ.സി റദ്ദ് ചെയ്യാൻ നടപടികളെടുത്തു. മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ച നാല്‌ പേരുടെ ലൈസൻസ് റദ്ദാക്കി. എടരിക്കോട് ജങ്ഷനിൽ ട്രാഫിക് സിഗ്നൽ തെറ്റിച്ച രണ്ട് ബസുകൾക്കെതിരെയും നടപടിയെടുത്തു. പരിശോധനക്ക് ദേശീയപാത എൻഫോഴ്‌സ്‌മ​െൻറ് വിഭാഗം എം.വി.ഐ അബ്ദുൽ സുബൈർ, എം.ഐ. ആരിഫ്, കെ.വി. അനൂപ് മോഹൻ, വി.എസ്. ബിജു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.