mpgg

അൽ ജാമിഅ പൂർവ വിദ്യാർഥിക്ക് ഖത്തർ അമീറി​െൻറ ആദരം ശാന്തപുരം: ഖത്തർ യൂനിവേഴ്സിറ്റിക്ക് കീഴിലെ ശരീഅ കോളജിൽനിന്ന് റാങ്കോടെ ബിരുദ പഠനം പൂർത്തിയാക്കിയ മലയാളി വിദ്യാർഥി നസീഹ് അബ്ദുസ്സലാമിന് ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദി​െൻറ ആദരം. ഈ വർഷം പുറത്തിറങ്ങിയ മൂവായിരത്തിലധികം വിദ്യാർഥികളിൽനിന്ന് ഉന്നത വിജയം നേടിയവരാണ് ഖത്തർ അമീറിൽനിന്ന് സ്വർണ മെഡൽ സ്വീകരിച്ചത്. അവരിലെ ഏക ഇന്ത്യക്കാരനാണ് ശാന്തപുരം അൽ ജാമിഅ അൽ ഇസ്ലാമിയ പൂർവ വിദ്യാർഥിയായ നസീഹ് അബ്ദുസ്സലാം. ഖത്തർ ഫൗണ്ടേഷന് കീഴിലുള്ള ഹമദ് ബിൻ ഖലീഫ യൂനിവേഴ്സിറ്റിയിൽ കംപാരറ്റീവ് റിലീജിയൻ ഡിപ്പാർട്മ​െൻറിൽ ഒന്നാംവർഷ പി.ജി വിദ്യാർഥിയാണിപ്പോൾ. മലപ്പുറം ജില്ലയിലെ വാണിയമ്പലം സ്വദേശിയും ശാന്തപുരം അൽ ജാമിഅ റെക്ടർ ഡോ. അബ്ദുസ്സലാം അഹ്മദി​െൻറ മകനുമാണ്. ഫോേട്ടാ: mpg22 ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദിൽനിന്ന് നസീഹ് അബ്ദുസ്സലാം സ്വർണമെഡൽ സ്വീകരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.