മാലാപറമ്പിൽ കോഴിമാലിന്യം തള്ളുന്നത് പതിവാകുന്നു

പുലാമന്തോൾ: അങ്ങാടിപ്പുറം--കൊളത്തൂർ റൂട്ടിൽ മാലാപറമ്പ് അടിവാരം മുതൽ എം.ഇ.എസ് മെഡിക്കൽ കോളജ് വരെ റോഡരികിൽ കോഴിമാലിന്യം തള്ളുന്നത് പതിവാകുന്നു. രണ്ട് ദിവസങ്ങൾക്കുള്ളിൽ മൂന്നിടങ്ങളിലായാണ് ചാക്കുകളിലും കവറുകളിലും നിറച്ച മാലിന്യം തള്ളിയത്. റോഡരികിലെ പൊന്തക്കാടുകൾ വെട്ടിനീക്കിയതോടെ റോഡരികിൽ തന്നെയാണ് ഇടുന്നത്. മാലിന്യങ്ങൾക്ക് മുകളിലൂടെ വാഹനങ്ങൾ കയറിയിറങ്ങുന്നതോടെ അവശിഷ്ടങ്ങളെല്ലാം റോഡിലാകെ പരന്നുകിടക്കുകയാണിപ്പോൾ. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം സഹിച്ച് വേണം മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് സമീപത്തെ താമസ സ്ഥലത്തെത്താൻ. മൂക്കുപൊത്തിയാണ് വിദ്യാർഥികൾ ഇതുവഴി കടന്നുപോകുന്നത്. ജനവാസസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തുടർക്കഥയായിട്ടും അധികൃതർ മൗനം പാലിക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.