അതിർത്തി തർക്കം: കമ്പിവേലി പൊളിച്ചുമാറ്റിയതായി പരാതി

നിലമ്പൂർ: അതിർത്തി തർക്കത്തെ തുടർന്ന് റവന‍്യൂ വകുപ്പ് അളന്ന് തിട്ടപ്പെടുത്തി നൽകിയ സ്ഥലത്ത് സ്ഥാപിച്ച കമ്പിവേലി പൊളിച്ചുമാറ്റിയതായി പരാതി. മുതുകാട് തെക്കുംപാടം പുളിക്കൽ റഹിയാനത്താണ് നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്. ഇവരുടെ പേരിലുള്ള 22 സ​െൻറ് സ്ഥലത്തി‍​െൻറ അതിർത്തിയിൽ സ്ഥാപിച്ച വേലിയാണ് ബുധനാഴ്ച രാവിലെ പൊളിച്ച നിലയിൽ കണ്ടത്. അയൽവാസിയായ ഊട്ടുപുരത്ത് സത‍്യഭാമയും കുടുംബവുമാണ് ഇതിന് പിന്നിലെന്നാണ് പരാതി. ഇവർ തമ്മിലുള്ള ഭൂമി തർക്കത്തെ തുടർന്ന് താലൂക്ക് സർവേയർ ഭൂമി അളന്ന് ഇരു കക്ഷികളുടെയും സാന്നിധ്യത്തിൽ ഒക്ടോബർ അഞ്ചിനാണ് വേലി സ്ഥാപിച്ചത്. പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി. എന്നാൽ, വേലി പൊളിച്ചതുമായി തങ്ങൾക്ക് ബന്ധമില്ലെന്നും ഭൂമി സംബന്ധമായ തർക്കം കോടതിയുടെ പരിഗണനയിലാണെന്നും സത‍്യഭാമ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.