യു.ഡി.എഫിന്​ 'ബൂമറാങ്ങാ'യി സോളാർ റിപ്പോർട്ട്

യു.ഡി.എഫിന് 'ബൂമറാങ്ങാ'യി സോളാർ റിപ്പോർട്ട് തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർതന്നെ നിയമിച്ച ജസ്റ്റിസ് ശിവരാജൻ കമീഷ​െൻറ റിപ്പോർട്ട് യു.ഡി.എഫിനുതന്നെ ബൂമറാങ്ങായി മാറി. സോളാർ തട്ടിപ്പ് സംബന്ധിച്ച ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിന്മേൽ ഇടതുമുന്നണി സർക്കാർ കൈക്കൊണ്ട തീരുമാനം ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയഭാവിയെ തന്നെ കരിനിഴലിലാക്കുകയുംചെയ്തു. അഴിമതിക്ക് പുറമെ ബലാത്സംഗം ഉൾപ്പെടെ കേസുകൾ ചുമത്തി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തി​െൻറ വിശ്വസ്തരെയും അക്ഷരാർഥത്തിൽ പൂട്ടാനുള്ള ശ്രമമാണ് സർക്കാർ നടത്തിയത്. ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത ഒരു സാദാ തട്ടിപ്പ് കേസിൽ തുടങ്ങിയ അന്വേഷണമാണ് ഇപ്പോൾ കേരളത്തി​െൻറ രാഷ്ട്രീയത്തെ തന്നെ പിടിച്ചുകുലുക്കിയിരിക്കുന്നത്. 2013 ജൂണ്‍ മൂന്നിന് സോളാര്‍ കേസില്‍ രണ്ടാംപ്രതി സരിത എസ്. നായര്‍ പിടിയിലായതോടെയാണ് തട്ടിപ്പ് സംബന്ധിച്ച കാര്യങ്ങൾ പുറംലോകമറിയുന്നത്. മുമ്പ് പലതരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുള്ള ബിജു രാധാകൃഷ്ണനും ഒപ്പം സരിതയും പിടിയിലായതോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഒാഫിസി​െൻറ പങ്ക് പുറത്തുവന്നത്. തുടർന്ന് ഇൗ തട്ടിപ്പ് അന്വേഷിക്കാൻ കോടതി ഉത്തരവിടുകയായിരുന്നു. ഉമ്മൻ ചാണ്ടിയുടെ പി.എ ആയിരുന്ന ടെന്നി ജോപ്പനും ഗൺമാൻ സലിംരാജും ടീം സോളാർ ഇടപാടിൽ പങ്കുണ്ടെന്ന് കണ്ടെത്തി അവരെ മാറ്റിയതോടെ മുഖ്യമന്ത്രിയുടെ ഒാഫിസും പ്രതിക്കൂട്ടിലായി. തുടർന്ന് കേസന്വേഷണത്തിന് എ.ഡി.ജി.പി. എ. ഹേമചന്ദ്ര​െൻറ കീഴില്‍ പ്രത്യേകസംഘം രൂപവത്കരിച്ചു. അതിനിടയിൽ ഒന്നാംപ്രതി ബിജു രാധാകൃഷ്ണ​െൻറ ഭാര്യ രശ്മിയുടെ മരണം കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ബിജുവിനെതിരെ സരിതയും രംഗത്തെത്തി. അതോടെ ഉമ്മൻ ചാണ്ടിക്ക് ഇൗ തട്ടിപ്പിൽ പങ്കുണ്ടെന്ന ആരോപണവും ശക്തമായി. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയതോടെ സ്ഥിതിമാറി. മുഖ്യമന്ത്രിയുടെ സ്റ്റാഫ് ജിക്കുമോൻ ജേക്കബ് കൂടി രാജിെവച്ചതോടെ അദ്ദേഹത്തി​െൻറ ഒാഫിസിനുമേലുള്ള സംശയനിഴൽ കൂടുതൽ വ്യക്തമായി. ആറ് മാസത്തിനുള്ളിൽ അേന്വഷണം പൂർത്തിയാക്കാനും കമീഷൻ റിപ്പോർട്ട് നിയമസഭയിൽ സമർപ്പിക്കാനുമാണ് സർക്കാർ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.