തപാൽ ദിനാചരണം

പറവണ്ണ: സലഫി ഇ.എം.യു.പി സ്കൂളിൽ താൽക്കാലിക പോസ്റ്റ് ഓഫിസ് ഒരുക്കിയും കത്തെഴുത്ത് മത്സരം സംഘടിപ്പിച്ചും തപാൽദിനം ആചരിച്ചു. തപാൽവകുപ്പി​െൻറ സഹകരണത്തോടെയായിരുന്നു പരിപാടി. പോസ്റ്റ് ഓഫിസി​െൻറ പ്രവർത്തനങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിനാണ് താൽക്കാലിക ഓഫിസ് സ്ഥാപിച്ചത്. 'പറയാൻ ബാക്കിവെച്ചത്' വിഷയത്തിൽ നടത്തിയ കത്തെഴുത്ത് മത്സരത്തിൽ ഒട്ടേറെ വിദ്യാർഥികൾ പങ്കെടുത്തു. പറവണ്ണ പോസ്റ്റ് ഒാഫിസിലെ ജീവനക്കാരായ മറിയാമ നൈനാൻ, ഹുസൈൻ എന്നിവർ കത്തുകളിൽ സീൽ പതിച്ച് സ്കൂളിലെത്തന്നെ വിദ്യാർഥികളുടെ മേൽവിലാസങ്ങളിൽ കത്തുകളെത്തിച്ചു. മൈ സ്റ്റാമ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തയാറാക്കിയ സ്റ്റാമ്പുകളുടെ വിതരണവും നടന്നു. വിദ്യാർഥികളായ ഇ.കെ. അൻസില, അജ്മൽ, അധ്യാപകരായ ടി. മുനീർ, റസാക്ക് പാലോളി, ത്വാഹിർ അലി, ടി.എം. നാസർ എന്നിവർ നേതൃത്വം നൽകി. photo: tir mw2 പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം യു.പി സ്കൂളിൽ ഒരുക്കിയ താൽക്കാലിക പോസ്റ്റ് ഓഫിസ് 'താഴത്തറ വളവിലെ കുളിക്കടവ് തകർന്നത് അന്വേഷിക്കണം' തിരുനാവായ: പഞ്ചായത്തിലെ താഴത്തറ വളവിലെ കടവിൽ നാല് ലക്ഷത്തോളം രൂപ ചെലവിൽ നിർമിച്ച കുളിക്കടവ് തകർന്നത് അന്വേഷിക്കണമെന്ന് പി.ഡി.പി പഞ്ചായത്ത് കമ്മിറ്റി കൺവെൻഷൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പരാതി കെ.പി. നസ്റുദ്ദീ​െൻറ നേതൃത്വത്തിൽ മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പിക്ക് നൽകി. കൺവെൻഷനിൽ കെ.പി. മുജീബ്, വഹാബ് താഴത്തറ, മുനീർ കോനല്ലൂർ, നിസാർ മാങ്കടവത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.