മാലിന്യം തള്ളിയവർ കൗൺസിലറെ ആക്രമിക്കൽ: പൊലീസിനെതിരെ നഗരസഭ കൗൺസിലർമാർ പ്രതിഷേധിച്ചു

വളാഞ്ചേരി: കാറിൽ കൊണ്ടുവന്ന മാലിന്യം കൊളമംഗലം കോതേ തോട്ടിൽ തള്ളുന്നത് ചോദ്യം ചെയ്ത വളാഞ്ചേരി നഗരസഭ കൗൺസിലറെയും നാട്ടുകാരെയും ൈകയേറ്റം ചെയ്തവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർമാർ, ചെയർപേഴ്സൻ എം. ഷാഹിന ടീച്ചറുടെ നേതൃത്വത്തിൽ വളാഞ്ചേരി സ്റ്റേഷനിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വളാഞ്ചേരി നഗരസഭ കൗൺസിലർ എം.പി. ഷാഹുൽ ഹമീദിനെയാണ് മാലിന്യം തള്ളാനെത്തിയവർ മർദിച്ചത്. പരിക്കേറ്റ കൗൺസിലർ വളാഞ്ചേരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി 10.40ന് സംഭവം നടന്നത്. സംഭവം നടന്നിട്ട് രണ്ടുദിവസമായിട്ടും പൊലീസ് ഒരു നടപടിയും എടുക്കാതിരുന്നതിനെ തുടർന്നാണ് കൗൺസിലർമാർ ചെയർപേഴ്സ​െൻറ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ട് വളാഞ്ചേരി സ്റ്റേഷനിൽ എത്തി പ്രതിഷേധിച്ചത്. തോട്ടിൽ മാലിന്യം തള്ളിയവർക്കെതിരെ കേസെടുക്കാമെന്നും വാഹനം പിടിച്ചെടുക്കാമെന്നും പൊലീസ് സമ്മതിച്ചതായി ചെയർപേഴ്സൻ അറിയിച്ചു. പൊതുസ്ഥലങ്ങളിലും തോടുകളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ ഫാത്തിമക്കുട്ടി, സി. ഷെഫീന, കൗൺസിലർമാരായ മുസ്തഫ മൂർക്കത്ത്, ഷിഹാബുദ്ദീൻ, പി.പി. ഹമീദ്, നിഷാദത്ത്, സുബൈദ നാസർ, യു. മുജീബ് റാൻ, പാലാറ നൗഫൽ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു. photo: tir mw11 കൗൺസിലറെ അക്രമിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് നഗരസഭ കൗൺസിലർമാർ, ചെയർപേഴ്സൻ എം. ഷാഹിന ടീച്ചറുടെ നേതൃത്വത്തിൽ വളാഞ്ചേരി സ്റ്റേഷനിൽ പ്രതിഷേധിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.