ക്ഷേമനിധി കുടിശ്ശിക ഡിസംബർ 31വരെ അടക്കാം

പാലക്കാട്: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചിട്ടുള്ളതും നടപടികൾ ആരംഭിക്കാത്തതുമായ കേസുകളിൽ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി മുഖേന പലിശയും പിഴപ്പലിശയും ഒഴിവാക്കി ക്ഷേമനിധി കുടിശ്ശിക അടക്കാൻ ഡിസംബർ 31വരെ സമയം ദീർഘിപ്പിച്ച് ഉത്തരവായി. ക്ഷേമനിധി വിഹിതം അടക്കുന്നതിൽ കുടിശ്ശിക വരുത്തിയവർ പദ്ധതിയുടെ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തി പലിശ, ജപ്തി നടപടിയിൽനിന്ന് ഒഴിവാകണമെന്ന് ജില്ല എക്സിക്യൂട്ടിവ് ഓഫിസർ അറിയിച്ചു. ഫോൺ: 0491 2547437. photo: pl5 കഞ്ചിക്കോട് അക്രമത്തിൽ മരിച്ച വിമലദേവിയുടെ ബന്ധുക്കളെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കേന്ദ്ര മന്ത്രി വി.കെ. സിങ് എന്നിവരടക്കമുള്ള ബി.ജെ.പി നേതാക്കൾ വീട്ടിലെത്തി ആശ്വസിപ്പിക്കുന്നു പരിസ്ഥിതി കാവൽ സംഘം യോഗം 24ന് പാലക്കാട്: കഞ്ചിക്കോട് വ്യവസായ മേഖലയിലെ മലിനീകരണങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും ചർച്ച ചെയ്യാനും പരിഹാരം കണ്ടെത്താനുമായുള്ള പരിസ്ഥിതി കാവൽ സംഘത്തി​െൻറ യോഗം ഒക്ടോബർ 24ന് വൈകീട്ട് 3.30ന് ജില്ല കലക്ടറുടെ ചേംബറിൽ ചേരും. യോഗത്തിൽ ചർച്ച ചെയ്യാനായി കഞ്ചിക്കോട് -പുതുശ്ശേരി മേഖലയിലെ മലിനീകരണ പ്രശ്നങ്ങൾ സംബന്ധിച്ച പരാതികൾ ഒക്ടോബർ 21 വൈകീട്ട് അഞ്ചിനകം ജില്ല വ്യവസായ കേന്ദ്രം ഓഫിസിൽ നൽകണം. വിലാസം: കൺവീനർ ആൻഡ് ജനറൽ മാനേജർ, ജില്ല വ്യവസായ കേന്ദ്രം, സിവിൽ സ്റ്റേഷന് പിൻവശം. പാലക്കാട് -678001. ഫോൺ: 0491 2505385.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.