കടലിൽ കാണാതായ യുവാവി​െൻറ മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി: മൂന്ന് ദിവസം മുമ്പ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയായ യുവാവി​െൻറ മൃതദേഹം കണ്ടെത്തി. പരപ്പനങ്ങാടി ചെട്ടിപ്പടി കടപ്പുറത്തെ കൊയ്യാമി​െൻറ പുരക്കൽ ഹംസക്കോയയുടെ മകൻ മുഹമ്മദ് കാസിമി​െൻറ (24) മൃതദേഹമാണ് ചൊവ്വാഴ്ച മത്സ്യത്തൊഴിലാളികൾ കരക്കെത്തിച്ചത്. കടലിൽ ഇറങ്ങിയ കാസിം പിതാവി​െൻറ കൺമുന്നിൽ വെച്ചാണ് ആഴിയിലേക്ക് മറഞ്ഞത്. -മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡ് അധികൃതരും നടത്തിയ തിരച്ചിലിൽ കാണാതായ സ്ഥലത്തിനടുത്ത് തന്നെയാണ് മൃതശരീരം കണ്ടെത്തിയത്. കടലിൽ വൈമാനിക നിരീക്ഷണവും നടത്തിയിരുന്നു. മാതാവ്: ഫാത്തിമ. സഹോദരങ്ങൾ: മുഹമ്മദ് ഷാഫി, ഫസീല, സുൽഫത്ത്. ഖബറടക്കം ബുധനാഴ്ച ചെട്ടിപ്പടി ആലുങ്ങൽ വളപ്പിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ. പടം; മുഹമ്മദ് കാസിം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.