കരനെൽകൃഷിയിൽ നൂറുമേനി വിളയിച്ച് വിദ്യാർഥികൾ

കീഴുപറമ്പ്: കരനെൽ കൃഷിയിൽ നൂറുമേനി വിളയിച്ച് പത്തനാപുരം കുഞ്ഞാത്തുമ്മ ബി.എഡ് ട്രെയ്നിങ് കോളജിലെ വിദ്യാർഥികൾ. മൂന്നുമാസം മുമ്പ് വിതച്ച 'മഹാമായ' വിത്താണ് നൂറുമേനി വിളയിച്ചത്. വിദ്യാർഥികൾ ഒഴിവുദിവസങ്ങളിൽ കളപറിച്ചും മരുന്ന് അടിച്ചും മൂന്നുമാസവും അസ്സൽ കർഷകരായി. കൊയ്ത്തുത്സവം കീഴുപറമ്പ് ഗ്രാമപഞ്ചായത് പ്രസിഡൻറ് കമ്മദ്കുട്ടി ഹാജി ഉദ്ഘടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ശുഭ അധ്യക്ഷത വഹിച്ചു. കൃഷി അസി. ഭവ്യ, അധ്യാപകരായ മുഹമ്മദ് ഷാഫി, സെയ്ദ് മുഹമ്മദ്, സൈനുൽ ആബിദ്, ആതിര എന്നിവർ സംസാരിച്ചു. caption കുഞ്ഞാത്തുമ്മ ബി.എഡ് കോളജിലെ വിദ്യാർഥികൾ ഒരുക്കിയ കരനെൽകൃഷി കൊയ്ത്തുത്സവം കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ്കുട്ടി ഹാജി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.