പള്ളിക്കല്‍ വില്ലേജ് വിഭജിക്കണം ^സി.പി.ഐ

പള്ളിക്കല്‍ വില്ലേജ് വിഭജിക്കണം -സി.പി.ഐ കൊണ്ടോട്ടി: ജനസംഖ്യയുടേയും വിസ്തൃതിയുടേയും അടിസ്ഥാനത്തില്‍ പള്ളിക്കല്‍ വില്ലേജ് വിഭജിച്ച് കരിപ്പൂര്‍ വില്ലേജ് രൂപവത്കരിക്കണമെന്ന് സി.പി.ഐ പുളിയംപറമ്പ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 22 വാര്‍ഡുകളില്‍ അഞ്ച് മുതല്‍ 13 വരെയുള്ള ഒമ്പത് വാര്‍ഡുകള്‍ കരിപ്പൂര്‍ മേഖലയിലാണ്. എല്ലാ സര്‍ക്കാര്‍ ഓഫിസുകളും പള്ളിക്കല്‍ മേഖലയിലാണ് സ്ഥിതിചെയ്യുന്നത്. ജനങ്ങളുടെ ദുരിതമകറ്റാന്‍ പള്ളിക്കല്‍ വില്ലേജ് വിഭജിച്ച് കരിപ്പൂര്‍ വില്ലേജ് രൂപവത്കരിക്കാനുള്ള അടിയന്തര നടപടിക്ക് സര്‍ക്കാര്‍ തയാറാകണം. മണ്ഡലം സെക്രട്ടറി ഇരുമ്പന്‍ സൈതലവി ഉദ്ഘാടനം ചെയ്തു. തോട്ടോളി അലവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സൈതു പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഷഫീഖ് കിഴിശ്ശേരി, വിശ്വനാഥന്‍ പള്ളിക്കല്‍ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി ഹനീഷ്‍, അസി. സെക്രട്ടറിയായി തോട്ടോളി അലവി എന്നിവരെ തെരഞ്ഞെടുത്തു. സ്നേഹഭവനം കൊണ്ടോട്ടി: 'കൂടെയുള്ളവന് ഒരു കൈത്താങ്ങ്' എന്ന പദ്ധതിയിൽ കൂട്ടാലുങ്ങൽ കോൺഗ്രസ് കമ്മിറ്റി അഞ്ച് സ​െൻറ് സ്ഥലം വാങ്ങി നിർമിച്ചുനൽകുന്ന രണ്ടാമത്തെ സ്നേഹഭവനത്തി​െൻറ കട്ടിലവെക്കൽ മുൻമന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഈത്ത ഹസൻ ഹാജി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.എ. കരീം, വീക്ഷണം മുഹമ്മദ്, എ.കെ. അബ്ദുറഹ്മാൻ, കെ.പി. സക്കീർ മാസ്റ്റർ, റിയാസ് മുക്കോളി, കെ.പി. ഗഫൂർ മാസ്റ്റർ, ലത്തീഫ് കൂട്ടാലുങ്ങൽ, കെ.പി. ഫൈസൽ, വി. ചേക്കു, കെ.പി. സലീം, കെ. ബാലൻ, പി.ടി. അഷ്റഫ്, കെ.സി. മുനീർ, കെ.കെ. സുനീർ എന്നിവർ സംസാരിച്ചു. മത്സ്യ മൊത്തവിതരണ കേന്ദ്രം: കേസുകൾ പിൻവലിക്കണം കൊണ്ടോട്ടി: മത്സ്യ മൊത്തവിതരണ േകന്ദ്രത്തിലെ പ്രശ്നങ്ങളുടെ പേരിൽ നിരപരാധികളായ മുസ്ലിം ലീഗ് പ്രവർത്തകരുടേയും തൊഴിലാളികളുടേയും പേരിൽ കള്ളക്കേസ് ചമച്ച് പീഡിപ്പിക്കാനുള്ള ശ്രമത്തിനെതിരെ മുസ്ലിം ലീഗ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധിച്ചു. നിരപരാധികളുടെ പേരിലുള്ള കേസുകൾ പിൻവലിക്കാൻ അധികൃതർ തയാറാകാത്തപക്ഷം പ്രക്ഷോഭവുമായി മുന്നോട്ടുപോകാനും യോഗം തീരുമാനിച്ചു. താന്നിക്കൽ മൊയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. പി.എ. ജബ്ബാർ ഹാജി, അഷ്റഫ് മാടാൻ, എം.എ. റഹീം, യു.കെ. മമ്മദിശ, പുതിയകത്ത് ഉമ്മർബാവ, എടക്കോട്ട് മെഹബൂബ്, സി. മുഹമ്മദ് റാഫി, കിളിനാടൻ ഇണ്ണീൻകുട്ടി, കെ.കെ. മൂസകുട്ടി, പി.പി.എ. സിദ്ദീഖ്, ഇ.എം. റഷീദ്, വി. അബു, ടി.കെ. അസീസ്, ഒ.പി. മുസ്തഫ, കെ.കെ. സലാം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.