ഉദ്യോഗസ്ഥതലത്തിലെ പാളിച്ചകൾമൂലം ശുചിത്വ മിഷൻ ഫലവത്തായില്ല ^ഡോ. ടി.എൻ. സീമ

ഉദ്യോഗസ്ഥതലത്തിലെ പാളിച്ചകൾമൂലം ശുചിത്വ മിഷൻ ഫലവത്തായില്ല -ഡോ. ടി.എൻ. സീമ തിരൂർ: സംസ്ഥാനത്ത് 10 വർഷത്തോളമായി ശുചിത്വ മിഷൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥ സംവിധാനത്തിലെ പാളിച്ചകൾമൂലം ഫലവത്തായില്ലെന്ന് കേരളഹരിത മിഷൻ വൈസ് ചെയർമാൻ ഡോ. ടി.എൻ. സീമ. മലയാള സർവകലാശാലയിൽ ഹരിതമിഷൻ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ശുചിത്വമിഷന് പാളിച്ച സംഭവിച്ചതിനാലാണ് കൃഷി, ജലസംരക്ഷണ, മാലിന്യസംസ്കരണ മേഖലകളിൽ സുസ്ഥിരവികസനം ലക്ഷ്യമിട്ട് ഹരിത കേരളമിഷന് തുടക്കമിട്ടത്. ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സന്നദ്ധസംഘടനകളെയും ഒന്നിപ്പിക്കാനും ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ പദ്ധതി യാഥാർഥ്യമാക്കാനുമാണ് ലക്ഷ്യമിടുന്നത്. ഇതിനെ സാക്ഷരത യജ്ഞം പോലെ ബഹുജന പ്രസ്ഥാനമാക്കി മാറ്റുമെന്നും സീമ പറഞ്ഞു. വൈസ് ചാൻസലർ കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. തദ്ദേശവികസന പഠനവകുപ്പ് മേധാവി പ്രഫ. ടി.പി. കുഞ്ഞിക്കണ്ണൻ, ഡോ. ആർ. ധന്യ, വി. ശ്രീജ, ഡോ. ജെയ്നി വർഗീസ്, ഡോ. എ.പി. ശ്രീരാജ് എന്നിവർ സംസാരിച്ചു. Tir L3 seminar: മലയാള സർവകലാശാലയിൽ ഹരിത മിഷൻ ശിൽപശാല കേരള ഹരിത മിഷൻ വൈസ് ചെയർമാൻ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.