ഘർവാപസി പീഡനം: സെക്ര​േട്ടറിയറ്റ് മാർച്ച് ഇന്ന്

മലപ്പുറം: എറണാകുളം തൃപ്പൂണിത്തുറയിലെ ഘർവാപസി പീഡന കേന്ദ്രം അടച്ചുപൂട്ടണമെന്നാവശ്യപെട്ട് സോളിഡാരിറ്റി ബുധനാഴ്ച സംഘടിപ്പിക്കുന്ന സെക്രേട്ടറിയറ്റ് മാർച്ച് വിജയിപ്പിക്കാൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. ആശയ പരിവർത്തനത്തിനുള്ള സ്വാതന്ത്ര്യം നിലനിർത്തണമെന്നും ഘർവാപസി കേന്ദ്രം അടച്ചുപൂട്ടണമെന്നും സർക്കാർ നിസ്സംഗത വെടിയണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച് സംഘടിപ്പിക്കുന്നത്. ജില്ല പ്രസിഡൻറ് സമീർ കാളികാവ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജലീൽ കോഡൂർ, വി.പി.എ. ശാക്കിർ, സുഹൈബ് തിരൂർ, ഷമീം ചൂനൂർ, ജാബിർ ആനക്കയം എന്നിവർ സംസാരിച്ചു. ജില്ല മാസ്റ്റേഴ്സ് നീന്തൽ ടീം തെരഞ്ഞെടുപ്പ് 15ന് മലപ്പുറം: ഒക്ടോബർ 21, 22 തീയതികളിൽ കാസർകോട്ട് നടക്കുന്ന സംസ്ഥാന മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ പെങ്കടുക്കാനുള്ള ജില്ല ടീം തെരഞ്ഞെടുപ്പ് 15ന് പന്തല്ലൂർ പഞ്ചായത്ത് കുളത്തിൽ നടക്കും. 25 വയസ്സിന് മുകളിലുള്ളവർക്ക് പെങ്കടുക്കാം. 25 മുതൽ 80ന് മുകളിൽ വരെ പ്രായമുള്ളവർക്ക് ഏജ് ഗ്രൂപ്പുകളായി തിരിച്ചാണ് സെലക്ഷൻ നടത്തുന്നത്. പെങ്കടുക്കാൻ താൽപര്യമുള്ളവർ 15ന് രാവിലെ ഒമ്പതിന് റിപ്പോർട്ട് ചെയ്യണം. വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ടുവരണം. ഫോൺ: 9495491697, 9495914841.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.