ലക്ഷങ്ങൾ വിലവരുന്ന വെടിമരുന്ന് ശേഖരം പിടികൂടി

മണ്ണാർക്കാട്: ലക്ഷങ്ങൾ വിലവരുന്ന വൻ വെടിമരുന്ന് ശേഖരവും ലോറിയും മണ്ണാർക്കാട് പൊലീസ് പിടികൂടി. മതിയായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാൽ ൈഡ്രവറുൾെപ്പടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചങ്ങരംകുളം താഴത്തേതിൽ വീട്ടിൽ അബ്ദുൽ കരീം (32), തൃശൂർ പൊന്നൂർക്കര കളപുരക്കൽ വീട്ടിൽ സുനിൽകുമാർ (48) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ നെല്ലിപ്പുഴയിൽ വാഹന പരിശോധനക്കിടെയാണ് സംഭവം. 50 കിലോ തൂക്കം വരുന്ന, 50 ചാക്കുകളിലായി അമോണിയം നൈേട്രറ്റ് മഞ്ചേരിയിലേക്ക് കൊണ്ടുപോവുകയാണെന്നും തമിഴ്നാട് സേലം കുണ്ടിലപ്പെട്ടിയിൽ നിന്നാണ് കൊണ്ടുവരുന്നതെന്നും പിടിയിലായവർ പൊലീസിനോട് പറഞ്ഞു. തെങ്ങിൻ തൈകൾ കൊണ്ട് മറച്ചുവെച്ച നിലയിലായിരുന്നു വെടിമരുന്ന്. വിശദമായ അന്വേഷണം ആരംഭിച്ചു. മണ്ണാർക്കാട് എസ്.ഐ വിപിൻ കെ. വേണുഗോപാൽ, എ.എസ്.ഐ സലാം, സി.പി.ഒ വിനോദ് കുമാർ തുടങ്ങിയവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. mannarkkad vedi പിടികൂടിയ വെടിമരുന്ന് ശേഖരം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.