സ്വർണക്കടത്ത്​​്: പ്രതി റിമാൻഡിൽ

കൊണ്ടോട്ടി: കഴിഞ്ഞദിവസം കരിപ്പൂർ വിമാനത്താവളം വഴി ഒരു കോടിയിലേറെ രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യുവാവിനെ റിമാൻഡ് ചെയ്തു. കോഴിക്കോട് കുന്ദമംഗലം പല്ലിശേരി സ്വദേശി ഷബീറിൽ (24) നിന്നായിരുന്നു 3.349 കിലോഗ്രാം സ്വർണം കണ്ടെത്തിയത്. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ ഒക്ടോബർ 23 വരെയാണ് റിമാൻഡ് ചെയ്തത്. കോഴിക്കോട്ട് നിന്നെത്തിയ ഡയറക്ടറേറ്റ് ഒാഫ് റവന്യു ഇൻറലിജൻസ് സംഘമാണ് 1.01 കോടി രൂപ വിലയുള്ള സ്വർണം പിടിച്ചത്. വിശദ അന്വേഷണം നടക്കുകയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസിൽ ദോഹയിൽ നിന്നാണ് ഷബീർ കരിപ്പൂരിലെത്തിയത്. ഇതേ സമയത്ത് കരിപ്പൂരിെലത്തിയ മൂന്ന് വിമാനങ്ങളിൽ സ്വർണം കടത്താൻ ശ്രമം നടക്കുന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് ഡി.ആർ.െഎ സംഘം കരിപ്പൂരിെലത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.