കാട്ടാനയുടെ ആക്രമണത്തിൽ നിന്ന്​ യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്

മുണ്ടൂർ: കാട്ടാനശല്യം രൂക്ഷമായ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ വനാതിർത്തി പ്രദേശമായ മുല്ലക്കരയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ആദിവാസി യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. മുല്ലക്കര കോളനിയിലെ സുരയാണ് (32) തുമ്പിെക്കെകൊണ്ടുള്ള അടിയേറ്റിട്ടും രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. കടയിൽ നിന്ന് വീട്ടിലേക്കുള്ള അരിയുൾെപ്പടെയുള്ള സാധനങ്ങൾ വാങ്ങി വരികയായിരുന്നു സുര. ക്ഷീണം തോന്നിയപ്പോൾ വിശ്രമിക്കാൻ വഴിയരികിലിരുന്നു. ഈ സമയം പിറകിലൂടെ വന്ന ആന ഇയാളുടെ കൈവശമുള്ള അരി സഞ്ചിയിൽ കുത്തി. ഓടിയെങ്കിലും പിറകിലൂടെ വന്ന ആന തുമ്പിക്കൈകൊണ്ട് തട്ടി. തെറിച്ചുവീണ സുര വീണ്ടും എഴുന്നേറ്റ് ഓടിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. മുണ്ടൂർ സെക്ഷൻ പരിധിയിലെ വനപാലകരാണ് ജില്ല ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ പരിശോധനക്കായി തൃശൂരിലെ മെഡിക്കൽ കോളജിലേക്ക് മാറ്റി. കാട്ടാനശല്യം സ്ഥിരമുള്ള പ്രദേശമാണ് പുതുപ്പരിയാരം പഞ്ചായത്തിലെ കാടിനോട് ചേർന്ന മുല്ലക്കര. സമീപപ്രദേശത്ത് കാട്ടാന ആക്രമണത്തിൽ ആളുകൾക്ക് ജീവനും നഷ്ടപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരായ രണ്ടുപേർ കാട്ടാനയെ കണ്ടെങ്കിലും ബൈക്ക് ഉപേക്ഷിച്ച് ഓടിയതിനാൽ രക്ഷപ്പെടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.