'തണൽ മരങ്ങൾ മുറിച്ചതിനെതിരെ നടപടി വേണം'

----------------------------------നിലമ്പൂർ: അകമ്പാടം എരഞ്ഞിമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ മുറ്റത്തെ തണൽമരങ്ങൾ മുറിച്ചുമാറ്റിയ നടപടിക്കെതിരെ വെൽഫയർ പാർട്ടി ചാലിയാർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയാവേണ്ട അധ‍്യാപകർതന്നെ പരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുന്നത് ഏറെ പ്രതിഷേധത്തിനിടയാക്കുന്നതാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. ഭൂരിപക്ഷ പി.ടി.എയുടെയും അധ‍്യാപകരുടെയും വിദ‍്യാർഥികളുടെയും നിലപാടിന് വിരുദ്ധമായാണ് മരങ്ങൾ മുറിച്ചുമാറ്റിയതെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. ഏറനാട് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് ടി. അബ്ദുൽ മജീദ് അധ‍്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് കെ. ഷിഹാബുദ്ദീൻ, കെ. കുഞ്ഞുമുഹമ്മദ്, പി. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.