സുഗതകുമാരിക്കൊരു കത്ത്

വേങ്ങര: അന്യം നിന്നുകൊണ്ടിരിക്കുന്ന കത്തെഴുത്ത് സ്മരണ പുതുക്കി ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസിലെ വിവിധ ക്ലബ് അംഗങ്ങള്‍. ദേശീയ തപാൽ ദിനത്തോടനുബന്ധിച്ച് സുഗതകുമാരി ടീച്ചര്‍ക്ക് കത്തെഴുതി. വനസംരക്ഷണവുമായി ബന്ധപ്പെട്ടാണ് കത്തയച്ചത്. ക്ലബ് അംഗങ്ങളായ വിഷ്ണുപ്രിയ, സി.എം. നജ്മ ഫർഹത്ത്, എൻ. ഫൗസിയ, പി.പി. സനല്‍, ഷബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അധ്യാപകരായ പി.ഇ. ഖമറുദ്ദീന്‍, സലീം പുള്ളാട്ട്, കെ.ടി. ഹമീദ്, പി.കെ. ഗഫൂര്‍, സി. രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. caption ചേറൂർ പി.പി.ടി.എം.വൈ.എച്ച്.എസ്.എസിലെ വിവിധ ക്ലബ് അംഗങ്ങള്‍ സുഗതകുമാരി ടീച്ചര്‍ക്ക് കത്തയക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.