കേരളത്തിൽ ഡോക്യുമെൻററി ചിത്രങ്ങൾക്ക് ഇടമില്ല ^വേണു നായർ

കേരളത്തിൽ ഡോക്യുമ​െൻററി ചിത്രങ്ങൾക്ക് ഇടമില്ല -വേണു നായർ തിരൂർ: എല്ലാ കലാസൃഷ്ടികളെയും പോലെ നല്ല മനുഷ്യനെ രൂപപ്പെടുത്തലാണ് ഡോക്യുമ​െൻററി ചിത്രങ്ങളുടെയും ലക്ഷ്യമെങ്കിലും അവക്ക് കേരളത്തിൽ മതിയായ ഇടം ലഭിക്കുന്നില്ലെന്ന് സംവിധായകൻ വേണുനായർ. മലയാള സർവകലാശാലയിൽ 'ദൃശ്യം17' ത്രിദിന അന്തർദേശീയ ഡോക്യുമ​െൻററി ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈസ് ചാൻസലർ കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. ഫെസ്റ്റിവൽ ഡയറക്ടർ പ്രഫ. മധു ഇറവങ്കര, ചലച്ചിത്രപഠനവിഭാഗം അസി. പ്രഫ. സുധീർ എസ്. സലാം എന്നിവർ സംസാരിച്ചു. ഉദ്ഘാടന ചിത്രമായി വേണുനായർ സംവിധാനം ചെയ്ത 'രാജാരവിവർമ' പ്രദർശിപ്പിക്കുകയും സംവിധായകൻ വിദ്യാർഥികളുമായി സംവദിക്കുകയും ചെയ്തു. തുടർന്ന് ബർട്ട് ഹാൻസ്ട്രായുടെ 'ഗ്ലാസ്' (നെതർലാൻഡ്), സുഖ്ദേവി​െൻറ 'ആൻ ഇന്ത്യൻ ഡേ' (ഇന്ത്യ) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ചൊവ്വ, ബുധൻ ദിവസങ്ങളിലായി അലൻ റെനെയുടെ 'നൈറ്റ് ആൻഡ് ഫോഗ്', മധു ഇറവങ്കരയുടെ 'ലീഡർ', സഞ്ജു സുരേന്ദ്ര​െൻറ 'കപില', ഷൈനി ജേക്കബ് ബെഞ്ചമിൻ സംവിധാനം ചെയ്ത 'ഇൻ റിട്ടേൺ ജസ്റ്റ് എ ബുക്ക്' (മലയാളം-റഷ്യ), കെ.ആർ. മനോജി​െൻറ 'പെസ്റ്ററിങ് ജേണി' (ഇംഗ്ലീഷ്) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും. photo: tir ml2 മലയാള സർവകലാശാലയിൽ ത്രിദിന അന്തർദേശീയ ഡോക്യുമ​െൻററി ചലച്ചിത്രമേള സംവിധായകൻ വേണുനായർ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.