കണ്ണമംഗലം സ്​റ്റീല്‍ ഫര്‍ണിച്ചര്‍ ഫാക്​ടറി നിര്‍മാണം അനിശ്ചിതത്വത്തില്‍

വേങ്ങര: കണ്ണമംഗലം പഞ്ചായത്തിലെ വാളക്കുടയിലെ സ്റ്റീല്‍ ഫര്‍ണിച്ചര്‍ യൂനിറ്റി​െൻറ നിര്‍മാണ പ്രവര്‍ത്തങ്ങള്‍ നിര്‍ത്തിവെച്ചു. സിഡ്കോക്ക് കീഴില്‍ ലക്ഷങ്ങള്‍ ചെലവഴിച്ചു പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരുന്നതിനിടെയാണ് നിർമാണം പാടെ നിര്‍ത്തിവെച്ചത്. കണ്ണമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലുള്ള സ്ഥലം നാമമാത്ര തുക ലീസിനു നല്‍കിയാണ്‌ സിഡ്കോ സ്റ്റീല്‍ ഫര്‍ണിച്ചര്‍ യൂനിറ്റ് തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോയത്. ഇതേ സ്ഥലത്ത് മൃഗാശുപത്രി തുടങ്ങാനായി നിർമിച്ചിരുന്ന കെട്ടിടം ഒരു ദിവസം പോലും ഉപയോഗിക്കാതെ ഈ പദ്ധതിക്കായി ഒഴിവാക്കി കൊടുക്കുകയായിരുന്നു. പാറക്കെട്ടുകള്‍ നിറഞ്ഞ സ്ഥലം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നിരപ്പാക്കുകയും കൊൺക്രീറ്റ് തൂണുകള്‍ സ്ഥാപിക്കാനായി ഇരുമ്പ് കമ്പികള്‍ നാട്ടുകയും ചെയ്തിട്ടുണ്ട്. മാസങ്ങളായി പണി നിര്‍ത്തിവെച്ച ഈ സൈറ്റ് ഇപ്പോള്‍ കാട് മൂടി കിടക്കുകയാണ്. പഴയ എസ്റ്റിമേറ്റ് പുതുക്കി പുതിയ തുക നിശ്ചയിക്കുന്നതിനാണ് പണി നിര്‍ത്തിവെച്ചതെന്ന് അധികൃതര്‍ പറയുന്നു. അതേസമയം സ്റ്റീല്‍ ഫര്‍ണിച്ചര്‍ യൂനിറ്റ് മാറ്റി പകരം ഗ്ലാസ് ഫാക്ടറി തുടങ്ങാനാണ് നീക്കമെന്നും അഭ്യൂഹമുണ്ട്. രണ്ട് ആയാലും നാട്ടുകാര്‍ക്ക് തൊഴില്‍ ലഭിക്കുന്ന വ്യവസായ സ്ഥാപനം തുടങ്ങുന്നതിലെ മന്ദിപ്പ് പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. പടം: കണ്ണമംഗലം വാളക്കുടയില്‍ കാട് മൂടിക്കിടക്കുന്ന സിഡ്കോ വ്യവസായ യൂനിറ്റി​െൻറ നിർമാണ സ്ഥലം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.