മന്ത്രിയുടെ ഇടപെടൽ ഫലം കണ്ടു; റോഡ് നവീകരിച്ച് ഉദ്യോഗസ്ഥർ

കോട്ടക്കൽ: ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ വകുപ്പ് മന്ത്രി ജി. സുധാകരൻ വേങ്ങരയിലേക്കുള്ള യാത്രക്കിടെ തകർന്ന റോഡുകൾ മുഴുവനും നോക്കിക്കണ്ടു. ചില സ്ഥലങ്ങളിൽ നേരിട്ട് പരിശോധനയും നടത്തി. അതത് വകുപ്പ് മേധാവികളെ നേരിട്ട് വിളിച്ചുവരുത്തി നവീകരണം നടത്താൻ നിർദേശിച്ചതോടെ പണിതുടങ്ങി. വടക്കേമണ്ണ മുതൽ ഒതുക്കുങ്ങൽ, പുത്തൂർ, ചങ്കുവെട്ടി വരെയുള്ള ഭാഗങ്ങളിലും കുറ്റിപ്പുറം മുതൽ ചങ്കുവെട്ടി ജങ്ഷൻ വരെയുമാണ് താൽക്കാലികമായി നവീകരിച്ചത്. ഫണ്ട് അനുവദിച്ചെങ്കിലും മഴയെ തുടർന്നാണ് പ്രവൃത്തികൾ ആരംഭിക്കാത്തതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. വരും ദിവസങ്ങളിൽ പൂർണമായുള്ള നവീകരണം നടത്താനാണ് തീരുമാനം. വലിയ കൂഴികൾ രൂപപ്പെട്ട് യാത്രക്കാർക്ക് ഭീഷണിയായ റോഡ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് നവീകരിച്ചതി​െൻറ ആഹ്ലാദത്തിലാണ് യാത്രക്കാർ. പടം / ഒതുക്കുങ്ങൽ കൊളത്തുപ്പറമ്പിന് സമീപം തകർന്ന റോഡി​െൻറ അറ്റകുറ്റപ്പണികൾ നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.