ബി.ജെ.പി യാത്രക്ക് സി.പി.എം പരവതാനി വിരിക്കുന്നു ^വി.ഡി. സതീശൻ

ബി.ജെ.പി യാത്രക്ക് സി.പി.എം പരവതാനി വിരിക്കുന്നു -വി.ഡി. സതീശൻ ബി.ജെ.പി യാത്രക്ക് സി.പി.എം പരവതാനി വിരിക്കുന്നു -വി.ഡി. സതീശൻ പാലക്കാട്: കുമ്മനം രാജശേഖരൻ നയിക്കുന്ന ബി.ജെ.പി ജാഥക്ക് പച്ചപരവതാനി വിരിച്ചുകൊടുക്കുകയാണ് സി.പി.എം ചെയ്യുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശന്‍ എം.എൽ.എ. മെഡിക്കല്‍ കോളജ് അഴിമതിയില്‍ മുങ്ങിക്കുളിച്ച ബി.ജെ.പി നേതാക്കളെ രക്ഷപ്പെടുത്താനാണ് തിരുവനന്തപുരത്ത് സി.പി.എം അക്രമം അഴിച്ചുവിട്ടത്. കോഴ കൊടുത്തവരും വാങ്ങിയവരും ഇടനിലക്കാരും പരസ്യമായി സമ്മതിച്ചിട്ടും പിണറായിയുടെ പൊലീസിന് തെളിവില്ല. ബി.ജെ.പിയിലേക്ക് ആളെക്കൂട്ടി കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനുള്ള അജണ്ടയാണ് സി.പി.എമ്മിനെന്നും സതീശന്‍ കുറ്റപ്പെടുത്തി. ജില്ല കോണ്‍ഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് വി.കെ. ശ്രീകണ്ഠന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ഭാരവാഹികളായ കെ.പി. അനില്‍ കുമാർ, സി. ചന്ദ്രന്‍, മുന്‍ ഡി.സി.സി പ്രസിഡൻറുമാരായ വി.എസ്. വിജയരാഘവൻ, സി.വി. ബാലചന്ദ്രന്‍, നേതാക്കളായ വി.സി. കബീർ, കെ.എ. ചന്ദ്രന്‍, എ. രാമസ്വാമി, പി. രാജരത്‌നം, ടി.പി. ഷാജി, പി.വി. രാജേഷ്, കെ. ഗോപിനാഥ്, സി.ടി. സെയ്തലവി, വിജയന്‍ പൂക്കാടൻ, ശാന്താജയറാം, പി. ബാലന്‍ എന്നിവര്‍ സംസാരിച്ചു. cap pg1 പാലക്കാട് ജില്ല കോൺഗ്രസ് നേതൃയോഗം കെ.പി.സി.സി ജന. സെക്രട്ടറി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.