ജില്ലയിലെ ആരോഗ്യവും -വിദ്യാഭ്യാസവും പഠിക്കാന്‍ അമേരിക്കൻ ഗവേഷകന്‍

മലപ്പുറം: ആരോഗ്യ--വിദ്യാഭ്യാസ രംഗത്ത് ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികൾ പഠിക്കാൻ അമേരിക്കന്‍ ഗവേഷകന്‍. ഹാർഡ് വാർഡ് യൂനിവേഴ്സിറ്റിയിലെ ട്രിസ്റ്റന്‍ ട്രഷ്ബാക്കാണ് മലപ്പുറത്തെത്തിയത്. യൂനിവേഴ്സിറ്റി 'ഗ്ലോബല്‍ ഹെൽത്ത് ഡെലിവറി പ്രോജക്ടി'​െൻറ ഭാഗമായി കേസ് സ്റ്റഡി നടത്താനാണ് ഇദ്ദേഹം എത്തിയത്. പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ സ്വീകരിച്ചു. ജില്ല പഞ്ചായത്തി​െൻറ- വിദ്യാഭ്യാസ പദ്ധതിയായ 'വിജയഭേരി', ആരോഗ്യമേഖലയിലെ 'പരിരക്ഷ ഹോം കെയര്‍', 'കിഡ്നി പേഷ്യൻറ്സ് വെൽഫെയർ സൊസൈറ്റി', 'സുരക്ഷ', 'പ്രതീക്ഷ' എന്നിവയെ സംബന്ധിച്ച് ഇവർ ചോദിച്ചറിഞ്ഞു. മലപ്പുറത്തി​െൻറ ഈ പ്രവർത്തനങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് ട്രിസ്്റ്റന്‍ ട്രഷ്ബാക്ക് പറഞ്ഞു. ജില്ലപഞ്ചായത്ത് സ്്റ്റാൻറിങ് കമ്മിറ്റി ചെയർമാന്‍ വി. സുധാകരന്‍, ജില്ല പഞ്ചായത്ത് അംഗം സലീം കുരുവമ്പലം, ഡി.എം.ഒ ഡോ. സക്കീന, സീനിയര്‍ സൂപ്രണ്ട് പി.സി. സാമുവല്‍ എന്നിവര്‍ പദ്ധതികൾ വിശദീകരിച്ചു. CAPTION: mplas district panjayath ജില്ല പഞ്ചായത്തിൽ എത്തിയ അമേരിക്കന്‍ ഗവേഷകന്‍ ട്രിസ്റ്റന്‍ ട്രഷ്ബാക്ക് ചർച്ചയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.