ജില്ല സ്​പെഷൽ സ്​കൂൾ കലോത്സവം 12ന്​

വളാഞ്ചേരി: ജില്ല സ്പെഷൽ സ്കൂൾസ് അസോസിയേഷ​െൻറയും ജില്ല പഞ്ചായത്ത് പ്രതീക്ഷ പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ 12ന് ജില്ല സ്പെഷൽ സ്കൂൾ കലോത്സവം വളാഞ്ചേരി പുറമണ്ണൂർ വി.കെ.എം സ്പെഷൽ സ്കൂളിൽ നടത്തും. ജില്ലയിലെ സ്പെഷൽ സ്കൂളുകൾ, ബഡ്സ് സ്കൂളുകൾ, പ്രതീക്ഷ കേന്ദ്രങ്ങൾ എന്നീ സ്ഥാപനങ്ങളിൽനിന്ന് അറുനൂറോളം ഭിന്നശേഷിയുള്ള കുട്ടികൾ എട്ടിനങ്ങളിലായി മത്സരിക്കും. രാവിലെ ഒമ്പതിന് തിരൂർ ഡി.ഇ.ഒ വി.പി. മിനി പതാക ഉയർത്തും. പ്രഫ. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.