മേലാറ്റൂര്‍ ഉപജില്ല കായികമേളക്ക് തച്ചിങ്ങനാടത്ത് തുടക്കമായി

കീഴാറ്റൂർ: മേലാറ്റൂര്‍ ഉപജില്ല സ്‌കൂള്‍ കായികമേളക്ക് തച്ചിങ്ങനാടം ഹയര്‍സെക്കൻഡറി സ്‌കൂളില്‍ തുടക്കമായി. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഉപജില്ലയിലെ അമ്പതോളം സ്‌കൂളില്‍നിന്ന് രണ്ടായിരത്തോളം കായികതാരങ്ങളാണ് മേളയില്‍ മാറ്റുരക്കുന്നത്. പാണ്ടിക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി. യൂസഫ് കായികമേള ഫ്ലാഗ്ഓഫ് ചെയ്തു. പി.ടി.എ പ്രസിഡൻറ് മൂത്താലി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. മേലാറ്റൂര്‍ എ.ഇ.ഒ രാമദാസ് ലിസി ജേക്കബ്, അഡ്വ. ഒ.വി. ഉസ്മാന്‍ കുരിക്കള്‍, ഖൈറുന്നീസ, എച്ച്.എം ഫോറം സെക്രട്ടറി ഉമ്മര്‍ പാലഞ്ചീരി, അന്‍വര്‍ സാദത്ത്, ഫെബിന്‍ വര്‍ഗീസ് ബാബു, പി.പി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പടംg/mon/melattur sub dist. sports മേലാറ്റൂര്‍ ഉപജില്ല സ്‌കൂള്‍ കായികമേള പാണ്ടിക്കാട് സി.ഐ സി. യൂസഫ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.