പിണറായി വിജയൻ ഇന്ത്യയിലെ അവസാന കമ്യൂണിസ്​റ്റ്​ മുഖ്യമന്ത്രി ^പി. മുരളീധരറാവു

പിണറായി വിജയൻ ഇന്ത്യയിലെ അവസാന കമ്യൂണിസ്റ്റ് മുഖ്യമന്ത്രി -പി. മുരളീധരറാവു പാലക്കാട്: പിണറായി വിജയൻ ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയാണെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി പി. മുരളീധരറാവു. കമ്യൂണിസ്റ്റ് ഭരണമുള്ളിടത്തെല്ലാം അക്രമമാണ് നടമാടുന്നത്. സി.പി.എം നേതൃത്വം രാജ്യത്തെ വിഭജിക്കണമെന്ന് ആവശ്യപ്പെടുന്നവരെ പിന്തുണക്കുകയാണെന്നും മുരളീധരറാവു കുറ്റപ്പെടുത്തി. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷ യാത്രയുടെ തിങ്കളാഴ്ചയിലെ അവസാനത്തെ സ്വീകരണയോഗം കോട്ടമൈതാനിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി എന്നും രാജ്യത്തി‍​െൻറ അഖണ്ഡതക്കായാണ് നിലനിൽക്കുന്നത്. ബി.ജെ.പിയുടെ ചരിത്രം രാജ്യത്തി‍​െൻറ അഖണ്ഡതക്ക് വേണ്ടി നടത്തിയ പോരാട്ടത്തി‍​െൻറ ചരിത്രമാണ്. ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങൾ തങ്ങൾ ഭരിക്കുമ്പോൾ പിണറായി വിജയ‍​െൻറ കമ്യൂണിസ്റ്റ് സർക്കാറുകൾ എവിടെയൊക്കെയാണ് ഉള്ളതെന്ന് നോക്കണം. ഇവിടെ കൂടിയ ജനസമുദ്രം സി.പി.എമ്മിന് ഭാവിയില്ല എന്ന സന്ദേശമാണ് നൽകുന്നതെന്നും മുരളീധരറാവു പറഞ്ഞു. കോട്ടമൈതാനിയിൽ നടന്ന സ്വീകരണ പൊതുയോഗത്തിൽ ബി.ജെ.പി ജില്ല പ്രസിഡൻറ് ഇ. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരൻ, പാർട്ടി ദേശീയ വക്താവ് ഷാനവാസ് ഹുസൈൻ, മനോജ് തിവാരി എം.പി, മുൻ സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, എം. ഗണേഷ്, റിച്ചാർഡ് ഹേ എം.പി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.